പ്രജിത്തി​െൻറ ഡൽഹിയാത്ര വിളംബരം നടത്തി

കോഴിക്കോട്: തളർന്ന ശരീരവും തളരാത്ത മനസ്സുമായി ഡൽഹിയിലേക്ക് കാറോടിക്കുന്ന പ്രജിത്ത് ജയപാലി​െൻറ യാത്രക്ക് മുന്നോടിയായി വിളംബര പരിപാടി നടത്തി. ബീച്ചിൽ നടന്ന ചടങ്ങിൽ ഡോ. എം.കെ. മുനീർ എം.എൽ.എ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പി.കെ. പ്രമോദ് ഡ്രൈവ് ടു ഡൽഹിയെക്കുറിച്ച് വിശദീകരണം നടത്തി. ട്രോമകെയർ പ്രസിഡൻറ് ജയന്ത്കുമാർ അധ്യക്ഷത വഹിച്ചു. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, ഡറേസ് മാർഷൽ, പ്രജിത്ത് ജയപാൽ, ഷോബിത്ത്, കെ.വി.എം. ഫിറോസ്, അനിൽ ബാലൻ എന്നിവർ സംസാരിച്ചു. യാത്രയുടെ കോഒാഡിേനറ്റർ സജീഷ് ബിനു സ്വാഗതം പറഞ്ഞു. 2011 ഏപ്രിൽ ഒന്നിന് പുലർച്ചയുണ്ടായ വാഹനാപകടത്തിൽ ശരീരം തളർന്ന ചേവായൂർ സ്വദേശി പ്രജിത്ത് ജയപാൽ ദുരന്തത്തി​െൻറ ഏഴാം വാർഷികത്തിലാണ് ഡൽഹിയിലേക്ക് കാറോടിക്കുന്നത്. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രചാരണം നടത്തുക, തന്നെപ്പോലുള്ളവർക്ക് പ്രചോദനമാവുക, നഷ്ടപ്പെട്ട ജോലിക്കുപകരം മറ്റൊന്ന് വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് യാത്ര. ഏപ്രിൽ ഒന്നിന് വെള്ളിമാട്കുന്ന് ജെ.ഡി.ടിയിൽ നിന്നാണ് പുറപ്പെടുന്ന യാത്ര ജൂൺ 15ന് അവസാനിക്കും. photo pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.