പ്രവാസി വ്യവസായിയുടെ സംരംഭങ്ങൾ സി.പി.എം പൂട്ടിച്ചെന്ന്​

കുറ്റ്യാടി: കോതോട് പ്രവാസി വ്യവസായി തുടങ്ങിയ മൂന്നു സംരംഭങ്ങൾ സി.പി.എം പ്രാദേശിക നേതൃത്വം ഭരണസ്വാധീനം ഉപയോഗിച്ച് പൂട്ടിച്ചതായി പരാതി. വിനോദൻ കോതോട് എന്നയാൾ വീട്ടിനടുത്ത് നടത്തിയ ധാന്യമിൽ, വെൽഡിങ് ഷോപ്, സിമൻറ് കട്ട നിർമാണ യൂനിറ്റ് എന്നിവയാണ് ബ്രാഞ്ച് കമ്മിറ്റിയിലെ ചിലരുടെ താൽപര്യപ്രകാരം മരുതോങ്കര പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് പൂട്ടിച്ചതെന്ന് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ലൈൻസ് പുതുക്കാൻ വൈകിയയെന്ന കാരണം ഉപയോഗപ്പെടുത്തിയാണ് മൂന്നുമാസം മുമ്പ് സ്ഥാപനം പൂട്ടിച്ചതെന്നും കഴിഞ്ഞ ഡിസംബർ 16ന് മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതി കിട്ടിയെങ്കിലും ഹൈകോടതിയെ സമീപിച്ച് അവർ കമ്പനി പ്രവർത്തനം നിർത്തിക്കുകയാണുണ്ടായതെന്നും വിനോദൻ പറഞ്ഞു. സ്കൂളിനടുത്തുള്ള സ്ഥാപനംപോലും പ്രവർത്തിക്കാൻ അനുവദിക്കുമ്പോൾ മുൻ പ്രവാസിയായ ത​െൻറ ഉപജീവനമാർഗം മുട്ടിക്കുകയാണുണ്ടായത്. പകൽ പ്രവർത്തിക്കുന്ന ത​െൻറ സ്ഥാപനങ്ങൾ മൂലം രാത്രി കിടന്നുറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുടെ പേരിലാണ് നടപടിയെടുപ്പിച്ചത്-അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.