വ്യവസായ പുരോഗതി ലക്ഷ്യമാക്കി തോടന്നൂര്‍ ബ്ലോക്ക്​​ പഞ്ചായത്ത് ബജറ്റ്

വടകര: വ്യവസായ പുരോഗതിയും വനിതകളുടെ വ്യവസായ സംരംഭങ്ങളും ലക്ഷ്യമാക്കി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തി‍​െൻറ ബജറ്റ്. 28,32,31,838 രൂപ വരവും 27,88,95,830 രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ തൈക്കണ്ടി അവതരിപ്പിച്ചത്. വനിത വ്യവസായ എസ്റ്റേറ്റിനായി ബ്ലോക്ക് പഞ്ചായത്തി‍​െൻറ നാലര ഏക്കര്‍ ഭൂമിയില്‍ 'ഹരിതമയി' വരുംതലമുറക്കൊരു പച്ചപ്പ് എന്നപേരില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ വിശദമായ യോഗം ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കും. വയോജനങ്ങള്‍ക്ക് ഹരിത പാര്‍ക്ക്, പട്ടികജാതി, കാര്‍ഷിക, ആരോഗ്യ, ക്ഷീര മേഖലകളില്‍ വിവിധ ക്ഷേമ പദ്ധതികളും വൃദ്ധർ, ശിശുക്കള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്നിവയും ബജറ്റിലുണ്ട്. പാര്‍പ്പിടമേഖലയില്‍ മാത്രം ഈ വര്‍ഷം ജനറല്‍, പട്ടികജാതി വിഭാഗങ്ങള്‍ക്കായി മൂന്നുകോടിയിലേറെ രൂപ നീക്കിെവച്ചിട്ടുണ്ട്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂര്‍ മുരളി അധ്യക്ഷതവഹിച്ചു. ബവിത്ത് മലോൽ, പി.എം. വിനോദന്‍, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാർ, സി. ബാലന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വള്ള്യാട് എല്‍.പി സ്കൂള്‍ വാര്‍ഷികം; പൂര്‍വവിദ്യാര്‍ഥി സംഗമം നാളെ വടകര: വള്ള്യാട് എല്‍.പി സ്കൂള്‍ 113ാം വാര്‍ഷികാഘോഷം ഈ മാസം 25, 28 എന്നീ രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം 'ഒരു വട്ടം കൂടി' ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂള്‍ അങ്കണത്തില്‍ നടക്കും. പരിപാടി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. 28ന് വൈകീട്ട് 6.30ന് നടക്കുന്ന വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പി.ടി.എ പ്രസിഡൻറ് എ.പി. ബാബു, വി.കെ. രാധാകൃഷ്ണന്‍ നമ്പ്യാര്‍, സി.പി. ശ്രീജിത്ത്, കെ. മൊയ്തീന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.