ggg

കാണാതാകുന്ന കേസുകളിൽ സമഗ്ര വിവരശേഖരണത്തിന് നിർദേശം കോഴിക്കോട്: കാണാതാകുന്ന വ്യക്തികളെക്കുറിച്ച അന്വേഷണം കാര്യക്ഷമമാക്കുന്നതിന് എഫ്.െഎ.ആറിൽ പൂർണരീതിയിലുള്ള വിവരശേഖരണത്തിന് ഡി.ജി.പിയുടെ നിർദേശം. നിലവിൽ എഫ്.െഎ.ആറിലെ വിവരങ്ങളിലുള്ള അവ്യക്തത അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് എഫ്.െഎ.ആർ തയാറാക്കുേമ്പാൾതന്നെ സമ്പൂർണ വിവരശേഖരണത്തിന് ഡി.ജി.പി നിർദേശം നൽകിയത്. കാണാതാകുന്ന വ്യക്തിയുടെ ഫോേട്ടാ പോലും ശേഖരിക്കാതെയുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം അപാകതകൾ പരിഹരിക്കാൻ ശേഖരിക്കേണ്ട വിവരങ്ങൾ സഹിതം തയാറാക്കിയ പ്രത്യേക ഫോറത്തി​െൻറ മാതൃകയും സർക്കുലറിനൊപ്പം പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.