ഹെൽത്ത് ക്യാമ്പും ഹെൽത്ത് ക്യൂബ് വിതരണവും

കോഴിക്കോട്: ജില്ല ഭരണകൂടത്തി​െൻറ ഗരിമ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി മേരിക്കുന്ന് നിർമല ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോർപറേഷ​െൻറയും ഗവ. നഴ്സിങ് കോളജി​െൻറയും ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേർന്നാണ് ക്യാമ്പ് നടത്തിയത്. മെഡിക്കൽ ക്യാമ്പി​െൻറ ഭാഗമായി 450 ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും മരുന്നുവിതരണവും നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. രോഗനിർണയത്തിനുള്ള ഉപകരണമായ ഹെൽത്ത് ക്യൂബ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ് ജില്ല ഭരണകൂടത്തിന് സമർപ്പിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ യു.വി. ജോസ്, ഐഡിയ സെല്ലുലാർ കേരള മേധാവി കൃഷ്ണ പ്രസാദ് എന്നിവർ സംസാരിച്ചു. ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫോട്ടോ, ഐ.ഡി കാർഡ്/ സെൽഫ് ഡിക്ലറേഷൻ, മേൽ വിലാസം തെളിയിക്കുന്ന രേഖ, ബാങ്ക് പാസ് ബുക്കി​െൻറ പകർപ്പ് എന്നിവ സഹിതം ജില്ല സാമൂഹികനീതി ഓഫിസിൽ മാർച്ച് 24നകം സമർപ്പിക്കണം. ഫോൺ: 0495-2371911.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.