പാചകവാതകം കിട്ടു​േമ്പാൾ ബിൽ ചോദിച്ചുവാങ്ങണം

പാചകവാതകം കിട്ടുേമ്പാൾ ബിൽ ചോദിച്ചുവാങ്ങണം കോഴിക്കോട്: പാചകവാതക ഉപഭോക്താക്കൾ ബിൽപ്രകാരമുള്ള പണമാണ് ഗ്യാസ് സിലിണ്ടർ കൈപ്പറ്റുമ്പോൾ നൽകേണ്ടതെന്നും ബിൽ ചോദിച്ചുവാങ്ങാൻ ഉപഭോക്താക്കൾ തയാറാകണമെന്നും പാചകവാതക അദാലത്ത് നിർദേശം. സിലിണ്ടർ വിതരണം സുഗമമായി നടത്തുന്നതിന് എല്ലാ ഉപഭോക്താക്കൾക്കും രണ്ടാമത്തെ സിലിണ്ടർ അതാത് ഏജൻസികളിൽനിന്ന് വാങ്ങാമെന്ന് അദാലത്തിൽ ഓയിൽ കമ്പനി അധികൃതർ അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷനൽ ജില്ല മജിസ്േട്രറ്റ് ടി. ജനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസർ കെ.മനോജ്കുമാർ സ്വാഗതം പറഞ്ഞു. ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി എന്നീ ഓയിൽ കമ്പനികളുടെ സെയിൽസ് ഓഫിസർമാരും വിതരണ പ്രതിനിധികളും സിറ്റി റേഷനിങ് താലൂക്ക് സപ്ലൈ ഓഫിസർമാരും ഉപഭോക്താക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.