നേതൃത്വത്തി​െൻറ സമീപനങ്ങളിൽ മാറ്റം വരണം ^​െഎ.എൻ.ടി.യു.സി

നേതൃത്വത്തി​െൻറ സമീപനങ്ങളിൽ മാറ്റം വരണം -െഎ.എൻ.ടി.യു.സി കോഴിക്കോട്: ഇന്ത്യൻ തൊഴിലാളി വർഗത്തി​െൻറ ശക്തിസ്രോതസ്സായ െഎ.എൻ.ടി.യു.സിയെ ഉൾക്കൊള്ളാൻ കഴിയാത്ത നേതൃത്വത്തി​െൻറ സമീപനമാണ് കോൺഗ്രസി​െൻറ പരാജയ കാരണമെന്ന് െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. യുവജനവിഭാഗം കോഴിക്കോട് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൺവീനർ മനോജ് എടാണി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി എം.ബി. പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ, ജില്ല പ്രസിഡൻറ് എം. രാജൻ, പി.കെ. അനിൽ കുമാർ, അശോക് മാത്യു, നിഷാബ് മുല്ലോളി, പുത്തൂർ മോഹനൻ, സുജിത്ത് കുമാർ ഉണ്ണികുളം, ജോയി പ്രസാദ്, ഇ.എം. ഷിജിത്ത്, കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു. പടം: ct 2 െഎ.എൻ.ടി.യു.സി യുവജന വിഭാഗം സംഘടിപ്പിച്ച ജില്ല നേതൃസംഗമം സംസ്ഥാന പ്രസിഡൻറ് കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.