മുക്കത്ത് മോഷണം പെരുകുന്നു

മുക്കം: . ഞായറാഴ്ച രാത്രി മുക്കം മാർക്കറ്റിലെ നാലു കടകളിൽ മോഷണം നടന്നു. മുക്കം മാർക്കറ്റിലെ മുഹമ്മദ് റാഷിദി​െൻറ ഉടമസ്ഥതയിലുള്ള ഗ്ലാമർ ബ്യൂട്ടി സലൂണിൽനിന്ന് 40,000 രൂപ കവർന്നു. സമീപത്തെ അനസി​െൻറ ഉടമസ്ഥതയിലുള്ള അലങ്കാരമത്സ്യങ്ങളെയും പക്ഷികളെയും വിൽപന നടത്തുന്ന കടയിലും തൊട്ടടുത്ത കോഴിക്കടയിലും പലചരക്കുകടയിലുമാണ് മോഷണം നടന്നത്. കെ.ആർ ബേക്കറിയിൽ മോഷണശ്രമം വിഫലമായി. മോഷ്ടാക്കളുടെ ചിത്രങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പട്ടാപ്പകൽ കുമാരെനല്ലൂരിലെ വീട്ടിൽ കള്ളൻ കയറി പത്തു പവ​െൻറ സ്വർണാഭരണം കവർന്നിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതി​െൻറ അന്വേഷണം. നഗരം പ്ലാസ്റ്റിക് മുക്തമാക്കാൻ ഒരുങ്ങുന്നു; കൂട്ടായ്മ യോഗം ഇന്ന് മുക്കം: നഗരത്തെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതിക്ക് പിന്തുണയുമായി വിവിധ സംഘടനകളും പൊതുപ്രവർത്തകരും സജീവമായി രംഗത്തുവന്നു. ഇതി​െൻറ മുന്നോടിയായി മുക്കത്തെ വ്യാപാര, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന പ്രതിനിധികളുടെയും സാമൂഹികപ്രവർത്തകരുടെയും യോഗം ചൊവ്വാഴ്ച വൈകീട്ട് നാലരക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. കുമാരെനല്ലൂർ സൂപ്പർ ലീഗ് ഫുട്ബാൾ: തടപ്പറമ്പ് അൽ മിൻഹാൽ ജേതാക്കളായി മുക്കം: കുമാരെനല്ലൂർ സൂപ്പർ ലീഗ് സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ തടപ്പറമ്പ് അൽ മിൻഹാൽ ടീം ജേതാക്കളായി. പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ശബാൻ കുന്നത്തിനെയാണ് പരാജയപ്പെടുത്തിയത്. വാർഡ് മെംബർ അബ്ദുല്ല കുമാരനെല്ലൂർ, അഷ്‌റഫ്‌ അലി നന്മ എന്നിവർ ട്രോഫി വിതരണം ചെയ്തു. ആദിൽ, വാഹിദ്, ലുക്മാൻ, മുജീബ്റഹ്മാൻ, റാഷിദ്‌, ഹാരിസ്, ഹാപ്പി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.