കുടിവെള്ളത്തിൽ വളർത്തുമൃഗങ്ങളുടെ വിസർജ്യം കലരുന്ന സംഭവം: നാട്ടുകാർ മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു

ഫറോക്ക്: കുടിവെള്ളത്തിലേക്ക് വളർത്തുമൃഗങ്ങളുടെ വിസർജ്യം കലരുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുനിസിപ്പൽ സെക്രട്ടറിയുടെ കാര്യാലയത്തിൽ പ്രതിഷേധം നടത്തി. ഫറോക്ക് നഗരസഭയിലെ 26ാം ഡിവിഷനിലെ മടവത്തു കുഴിയിലെ ഒമ്പത് വീട്ടുകാരാണ് പരാതിയുമായി ഫറോക്ക് നഗരസഭ സെക്രട്ടറിക്കു മുന്നിലെത്തിയത്. പരിസരത്തെ ആടുമാടുകളെ വളർത്തുന്ന മാടങ്കൊല്ലൻ അശോകനെതിരെ പരാതിയുമായാണ് നാട്ടുകാർ എത്തിയത്. നാട്ടുകാർ നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, മുമ്പ് ലഭിച്ച പരാതിയെ തുടർന്ന് ക്ഷീര കർഷകനായ അശോകന് ശുചിത്വ പരിപാലനത്തിനായി നോട്ടീസ് നൽകിയിരുന്നെന്നും അതിൽ നിർദേശിച്ച 50 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയാക്കിയതായും നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നാട്ടുകാരുടെ പരാതി പരിശോധിച്ച് നിയമപരമായ കാര്യങ്ങൾ നടപ്പാക്കുമെന്ന് നഗരസഭ സെക്രട്ടറി എം. ദിനേഷ് കുമാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഫറോക്ക് പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.