ഫെയിം ട്രസ്​റ്റ്​ പദ്ധതി പ്രഖ്യാപനം

ചാലിയം: രണ്ടു പതിറ്റാണ്ടിലേറെയായി ചാലിയം കേന്ദ്രമായി സേവന രംഗത്തുള്ള ഫാത്തിമാബി മെമ്മോറിയൽ ട്രസ്റ്റ് (ഫെയിം) കുടിവെള്ള വിതരണ പദ്ധതിയടക്കം പുതിയ സേവനപ്രവർത്തനങ്ങളുടെ പ്രഖ്യാപനം നടത്തി. പുതുതായി 50 കുടുംബങ്ങൾക്കുകൂടി മാസാന്ത ഭക്ഷ്യവസ്തുക്കൾ എത്തിക്കൽ, ചികിത്സ സഹായം, തീരമേഖലയിൽ സ്ഥിരമായി കുടിവെള്ള വിതരണം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. ട്രസ്റ്റ് പണം നൽകാൻ തയാറാണെങ്കിൽ ജപ്പാൻ പദ്ധതിയിൽനിന്ന് കുടിവെള്ളം ലഭ്യമാക്കാനുള്ള അനുമതി ബന്ധപ്പെട്ട അധികാരികളിൽനിന്ന് നേടിയെടുക്കാൻ ശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ജപ്പാൻ കുടിവെള്ളം പണം നൽകി വാങ്ങി സ്വന്തം ടാങ്കറിൽ തീരമേഖലയിൽ വിതരണം ചെയ്യാമെന്ന് അധ്യക്ഷത വഹിച്ച ട്രസ്റ്റ് ചെയർമാൻ ടി.കെ.എം. കോയ പ്രഖ്യാപിച്ചു. ഫാത്തിമാബി ഹാളി​െൻറ വരുമാനമടക്കം സേവന പ്രവർത്തനങ്ങൾക്ക് നീക്കിവെക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ് എന്നിവർ ചികിത്സ ധനസഹായം വിതരണം ചെയ്തു. ഫിഷ് മർച്ചൻറ്സ് ആൻഡ് കമീഷൻ ഏജൻറ്സ് അസോസിയേഷൻ ഓഫിസ് നിർമാണ ഫണ്ട് ചെയർമാൻ സി.പി. അഷ്റഫിന് കൈമാറി. വാർഡംഗങ്ങളായ കെ. ഷാഹിന, എം. ഷഹർബാൻ, വി. ജമാൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എ.എം. ഖാസിം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി.പി. അളകേശൻ എന്നിവർ സംസാരിച്ചു. ഇ.എം. അബ്ദുൽ അസീസ് റിപ്പോർട്ടവതരിപ്പിച്ചു. എം.സി. അക്ബർ സ്വാഗതവും കെ.ടി. കബീർ നന്ദിയും പറഞ്ഞു. photo: fame trust.jpg ചാലിയം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.