മടവൂരിൽ ആടുമോഷണം വ്യാപകമായി

നരിക്കുനി: മടവൂർ രാംപൊയിൽ പുരത്തറക്കൽ അതൃമാൻകുട്ടിയുടെ വീട്ടിൽനിന്ന് ഒരാടിനെയും കുട്ടിയെയും കഴിഞ്ഞ ദിവസം മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. അർധരാത്രിയോടെ വാഹനവുമായെത്തിയ മോഷ്്ടാക്കൾ കൂട്ടിൽനിന്നും ആടിനെയും കുട്ടിയെയും പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ആടി​െൻറ കരച്ചിൽകേട്ട് വീട്ടുകാർ ഉണർന്ന് പുറത്തിറങ്ങിയെങ്കിലും അപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മടവൂർ സി.എം മഖാം പരിസരത്തുനിന്നും ഇതുപോലെ ആടിനെ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയിരുന്നു. രാത്രികാല പൊലീസ് പെേട്രാളിങ് ഈർജിതപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.