ഐ.എസ്​.എം കരിയർ ക്ലബ് പ്രവർത്തനം തുടങ്ങി

ഐ.എസ്.എം കരിയർ ക്ലബ് പ്രവർത്തനം തുടങ്ങി കോഴിക്കോട്: വിദ്യാഭ്യാസ രംഗത്തെ ഫാഷിസ്റ്റ്വത്കരണത്തിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് ഐ.എസ്.എമ്മി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച കരിയർ ക്ലബ് ഉദ്ഘാടന സംഗമം ആവശ്യപ്പെട്ടു. ഐ.എസ്.എം സുവർണ ജൂബലിയോടനുബന്ധിച്ച് സംസ്ഥാന സമിതിയുടെ കീഴിലാണ് കരിയർ ക്ലബ് പ്രവർത്തനം തുടങ്ങിയത്. ജില്ല, മേഖല, പ്രാദേശികതലങ്ങളിലേക്കും ക്ലബി​െൻറ പ്രവർത്തനം വ്യാപിപ്പിക്കാനും തീരുമാനിച്ചു. പി.എസി.സി മെംബർ ടി.ടി. ഇസ്മാഈൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ഡോ. അലി അക്ബർ ഇരിവേറ്റി അധ്യക്ഷത വഹിച്ചു. അസ്കർ തേഞ്ഞിപ്പലം, ഡോ. എം.സി.കെ. ബീരാൻ, കെ. സൈതാലിക്കുട്ടി, നിസാർ ഒളവണ്ണ, പി.കെ. സകരിയ്യ സ്വലാഹി, ആദിൽ അത്വീഫ്, ഷരീഫ് മേലേതിൽ, കെ.എം.എ. അസീസ്, റഹ്മത്തുല്ല പുത്തൂർ എന്നിവർ സംസാരിച്ചു. photo : ism22.jpg ഐ.എസ്.എം സുവർണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന സമിതി കോഴിക്കോട്ട് ആരംഭിച്ച കരിയർ ക്ലബ് പി.എസ്.സി മെംബർ ടി.ടി. ഇസ്മാഈൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.