റെയിൽവേ കാറ്ററിങ്​ ലൈസൻസ്​ ഫീസടച്ചില്ല; കരാറുകാര​െൻറ ഹോട്ടൽ ജപ്​തി ചെയ്​തു

റെയിൽവേ കേറ്ററിങ് ലൈസൻസ് ഫീസടച്ചില്ല; കരാറുകാര​െൻറ ഹോട്ടൽ ജപ്തി ചെയ്തു കോഴിക്കോട്: റെയിൽവേ കേറ്ററിങ്ങി​െൻറ ലൈസൻസ് ഫീസടക്കാത്ത എൻ.ബി.കെ കാറ്ററിങ് ഗ്രൂപ്പി​െൻറ കോവിലകം ഹോട്ടൽ കോടതി ജപ്തി ചെയ്തു. ഒരു കോടി 30 ലക്ഷം രൂപ ലൈസൻസ് ഫീസിനത്തിൽ കുടിശ്ശിക വരുത്തിയതോടെയാണ് റെയിൽവേ കോടതിയെ സമീപിച്ചത്. ഇേൻറണൽ ഒാഡിറ്റിങ്ങി​െൻറ ഭാഗമായി പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ നരേഷ് ലാൽവാനിയുടെയും സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദി​െൻറയും നിർദേശപ്രകാരം കോഴിക്കോട് ചീഫ് കമേഴ്സ്യൽ ഇൻസ്പക്ടർ ശ്യാം ശശിധര​െൻറ നേതൃത്വത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു. ലൈസൻസ് ഫീസ് കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് റെയിൽവേ കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് അഡീഷനൽ ജില്ല ജഡ്ജി പി.പി. സെയ്തലവിയാണ് ജപ്തിക്ക് ഉത്തരവിട്ടത്. തുടർന്നാണ് കോവിലകം ഹോട്ടലും അനുബന്ധ സ്വത്തുക്കളും ജപ്തി ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.