മരം മുറിഞ്ഞുവീണ് ഓട്ടോ യാത്രക്കാർക്കു പരിക്ക് ഒഴിവായത് വൻ അപകടം

കൊയിലാണ്ടി: അരങ്ങാടത്ത് പതിനാലാം മൈൽസിനു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം മുറിഞ്ഞുവീണ് രണ്ടുപേർക്കു പരിക്കേറ്റു. ഓട്ടോ ഭാഗികമായി തകർന്നു. വൈദ്യുതി തൂണും ലൈനും പൊട്ടിവീണു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഉണ്ണി, യാത്രക്കാരി അനിത പൂക്കാട് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. രാവിലെ 11.45ഓടെയാണ് സംഭവം. വലിയൊരു അത്യാഹിതം ഒഴിവാകുകയായിരുന്നു. മരത്തി​െൻറ ഒരു ഭാഗം മാത്രമാണ് ഓട്ടോറിക്ഷയിൽ തട്ടിയത്. വൈദ്യുതി പോസ്റ്റും വൈദ്യുതി കമ്പിയും റോഡിലേക്കാണു വീണത്. മരം മുറിഞ്ഞുവീണതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദി​െൻറ നേതൃത്വത്തിൽ അഗ്നിശമന സേന, എസ്.ഐ ചാലിൽ അശോക​െൻറ നേതൃത്വത്തിൽ പൊലീസ്, കെ.എസ്.ഇ.ബി, റവന്യൂ, നാട്ടുകാർ എന്നിവർ മണിക്കൂറുകളോളം ശ്രമിച്ചാണ് മുറിഞ്ഞുവീണ മരം നീക്കംചെയ്തത്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അരങ്ങാടത്തും കൊല്ലം മുതിരപറമ്പത്തു ഭാഗത്തും റോഡരികിലെ ചില മരങ്ങളുടെ കൊമ്പുകൾ ഭീഷണിയായ കാര്യം ബന്ധപെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും നടപടികളൊന്നും എടുത്തിരുന്നില്ല. ദിവസങ്ങൾക്കു മുമ്പ് കൊല്ലത്ത് വലിയ മരക്കൊമ്പ് റോഡിൽ മുറിഞ്ഞുവീണിരുന്നു. ദേശീയപാതക്ക് ഇരുവശങ്ങളിലായി അപകടാവസ്ഥയിലായ മരങ്ങളുണ്ട്. പലതി​െൻറയും കൊമ്പുകൾ ഉണങ്ങിക്കിടക്കുകയാണ്. വേനൽ മഴയിലും കാറ്റിലുമൊക്കെ ഇവ അപകടം വരുത്തിവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.