ലക്ഷംവീട് കോളനിയിലേക്ക്​ റോഡില്ല ^നാല് കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം അകലെ

ലക്ഷംവീട് കോളനിയിലേക്ക് റോഡില്ല -നാല് കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം അകലെ നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുന്ദരംവെള്ളി ലക്ഷംവീട് കോളനിയിലേക്ക് ഇനിയും റോഡ് ആയില്ല. വീട് വെക്കാൻ ഫണ്ട് ലഭിച്ചവർ നിർമാണസാമഗ്രികൾ എത്തിക്കാൻ കഴിയാതെ നാല് കുടുംബങ്ങൾ ദുരിതത്തിലാണ്. പ്രദേശവാസികളായ ബാലൻ, വേലായുധൻ, കല്യാണി, സുബൈദ എന്നിവരുടെ കുടുംബങ്ങൾക്കാണ് വീടുവക്കാൻ ഗ്രാമപഞ്ചായത്ത് പണം അനുവദിച്ചത്. എന്നാൽ, ലക്ഷം വീട് കോളനിയിലേക്ക് നിർമാണസാമഗ്രികൾ എത്തിക്കാൻ റോഡില്ലാത്തത് വെല്ലുവിളിയാകുകയാണ്. അനുവദിച്ച പണം സാമഗ്രികൾ വാങ്ങാൻ തികയാത്ത സ്ഥിതിയുമാണ്. ബാല​െൻറ വീടിന് സ്ഥാനം കണ്ടെത്തുക മാത്രമാണ് ഇപ്പോൾ ചെയ്തത്. ഇപ്പോൾ താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടിയ ഷെഡിലാണ്. വീടിന് തറ കെട്ടണം. അതുപൂർത്തിയായാൽ മാത്രമേ ആദ്യ ഗഡു ലഭിക്കുകയുള്ളൂ. വേലായുധ​െൻറ വീടി​െൻറ വാർപ്പ് കഴിഞ്ഞു. കട്ടില് വെച്ച് വയറിങ്ങും നടത്തണം. കല്യാണിക്ക് മേൽക്കൂരയുടെ പണി നടത്തണം. നിലവിലുള്ള റോഡ് കോളനിവരെ എത്തിയിട്ടില്ല. വെള്ളപ്പാലോത്ത് പറമ്പുവരെ ചെമ്മൺ പാതയുണ്ട്. ഇവിടെനിന്ന് 300 മീറ്ററോളമാണ് റോഡ് നിർമിക്കേണ്ടത്. 10 മീറ്റർ കഴിഞ്ഞാൽ കോളനിയുടെ സ്ഥലമാണ്. 10 മീറ്റർ ഭാഗത്താണ് തടസ്സം നേരിടുന്നത്. ഇത് സ്വകാര്യവ്യക്തിയുടെ കൈവശമാണ്. കോളനിവാസികളും പരിസരത്തുള്ളവരും ചേർന്ന് റോഡ് നിർമാണ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. റോഡായാൽ ടാറിങ് നടത്തിക്കിട്ടുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും നടുവണ്ണൂർ: കാവിൽ കല്ലിടുക്കിൽ ബശീരിയ്യ നഴ്സറി സ്കൂളിലെ ഓൾ കേരള ടാലൻറ് േസർച് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പ് യോഗവും കുഞ്ഞി ഇബ്രാഹിം മക്കാട്ട് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാര സമർപ്പണവും നടുവണ്ണൂർ പ്രസ്ഫോറം സെക്രട്ടറി കെ.ടി.കെ. റഷീദ് നിർവഹിച്ചു. ടി. കുഞ്ഞു അധ്യക്ഷത വഹിച്ചു. എം. ഉമ്മർ, കെ. അബ്ദുൽ കാദർ, സി.എം. മൊയ്തീൻ, ആയിഷ നല്ലൂർ, കെ.ടി.കെ. സൽമത്ത്, കെ.എം. സാറ, പി.എൻ. ഹൈറുന്നിസ, എ.പി. സുകന്യ എന്നിവർ സംസാരിച്ചു. ബഷീർ പുനത്തിൽ സ്വാഗതവും പി.എം. നസീറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.