ജനസാഗരമായി തൊഴിലുറപ്പ്​ തൊഴിലാളികളുടെ മാർച്ച്​

ജനസാഗരമായി തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച് കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സംഘടിപ്പിച്ച മാർച്ചിലും ധർണയിലും ആയിരക്കണക്കിന് തൊഴിലാളികൾ പെങ്കടുത്തു. എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായി കലക്ടറേറ്റിന് മുന്നിലെത്തിയ സ്ത്രീകളടക്കമുള്ള തൊഴിലാളികൾ പ്രധാന കവാടത്തിനു മുന്നിൽ കുത്തിയിരുന്നതോടെ സമരം ഉപരോധമായി മാറി. കലക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവർക്ക് താഴെ സിവിൽ സ്റ്റേഷൻ കവാടം വഴി പോകേണ്ടിവന്നു. സമരത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതത്തിനും അൽപനേരം തടസ്സം നേരിട്ടു. തൊഴിലുറപ്പ് കൂലി 500 രൂപയാക്കുക, ജോലിസമയം ഒമ്പതു മുതൽ നാലു മണി വരെയാക്കുക, തൊഴിൽസ്ഥലത്തെ മരണത്തിനുള്ള ഇൻഷുറൻസ് തുക വർധിപ്പിക്കുക, ക്ഷേമപദ്ധതികൾ ഏർപ്പെടുത്തുക, തൊഴിൽദിനം 200 ആക്കി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മത്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് ടി.െക. സുജാത അധ്യക്ഷയായിരുന്നു. ജില്ല സെക്രട്ടറി കെ. ചന്ദ്രൻ, ടി. വിശ്വനാഥൻ, എം. ലക്ഷ്മി, വി. ബാബു തുടങ്ങിയവർ സംസാരിച്ചു. പടം AB
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.