തൊഴില​ുറപ്പ്​ തൊഴിലാളികളുടെ മാർച്ചിനെ ശല്യപ്പെടുത്തിയെന്ന്​; മദ്യവിരുദ്ധ ​െഎക്യവേദി സത്യഗ്രഹത്തിന്​​ നേരെ പൊലീസ്​

തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചിനെ ശല്യപ്പെടുത്തിയെന്ന്; മദ്യവിരുദ്ധ െഎക്യവേദി സത്യഗ്രഹത്തിന് നേരെ പൊലീസ് കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചിനെ ശല്യപ്പെടുത്തിയെന്നാരോപിച്ച് മദ്യവിരുദ്ധ െഎക്യവേദി പ്രവർത്തകർക്കുനേരെ നടക്കാവ് എസ്.െഎയുടെയും സംഘത്തി​െൻറയും അതിക്രമം. കലക്ടറേറ്റ് പടിക്കൽ െഎക്യദാർഢ്യ സത്യഗ്രഹം നടത്തിയ മദ്യവിരുദ്ധ െഎക്യവേദിയുെട മൈക്ക് എസ്.െഎ എസ്. സജീവും സംഘവും പിടിച്ചുവാങ്ങി. സി.പി.എം നേതൃത്വം നൽകുന്ന എൻ.ആർ.ഇ.ജി വർേക്കഴ്സ് യൂനിയനാണ് കേന്ദ്രസർക്കാറിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുെട മാർച്ച് നടത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സമരങ്ങൾക്കിടയിലെ സംഘർഷം. സെക്രേട്ടറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം നടന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ച് ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചിനും കലക്ടറേറ്റ് കവാടം വേദിയായിരുന്നു. ഇടതുഭാഗത്ത് പന്തൽകെട്ടിയായിരുന്നു മദ്യവിരുദ്ധ െഎക്യവേദിയുടെ സത്യഗ്രഹം. തൊഴിലുറപ്പ് തൊഴിലാളികളുടെ സമരമുള്ളതിനാൽ സത്യഗ്രഹം താഴെ സിവിൽസ്റ്റേഷനിലെ കവാടത്തിേലക്ക ് മാറ്റണെമന്ന ആവശ്യവുമായി മദ്യവിരുദ്ധ െഎക്യവേദി പ്രവർത്തകരെ ചിലർ സമീപിച്ചിരുന്നു. എന്നാൽ, നടക്കാവ് െപാലീസ് സ്റ്റേഷനിൽ അനുമതിക്കായി അേപക്ഷ െകാടുത്താണ് സത്യഗ്രഹം നടത്തിയത്. കെ.പി. കുഞ്ഞമ്മത് കുട്ടി തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുേമ്പാൾ മദ്യനിരോധന സമിതി ജില്ല പ്രസിഡൻറ് സി. ചന്തുകുട്ടി സത്യഗ്രഹ പന്തലിൽ നടത്തിയ പരാമർശങ്ങൾ ചിലർക്ക് ഇഷ്ടപ്പെടാതിരുന്നതാണ് സംഘർഷത്തിന് തിരിെകാളുത്തിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ച് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ബാറുകൾ തുറക്കാൻ ഒത്താശ നൽകുകയാെണന്ന പ്രസംഗത്തെ തൊഴിലുറപ്പ് തൊഴിലാളി സമരക്കാരിലെ സ്ത്രീകളടക്കമുള്ളവർ എതിർത്തു. ചില പ്രവർത്തകർ വാക്കേറ്റത്തിനും മുതിർന്നു. സത്യഗ്രഹ പന്തലിലെ സ്ത്രീകളും മുദ്രാവാക്യം മുഴക്കി. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന നടക്കാവ് എസ്.െഎ എസ്. സജീവ് മദ്യവിരുദ്ധ െഎക്യവേദിക്കാരുെട മൈക്ക് പടിച്ചുവാങ്ങി. തുടർന്ന് മൈക്കില്ലാതെയായിരുന്നു ഇവരുടെ പ്രസംഗം. അനുമതി ആവശ്യമില്ലാത്ത, ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാധാരണ ഉച്ചഭാഷിണിയായിരുന്നു മദ്യവിരുദ്ധ െഎക്യവേദിക്കാർ ഉപയോഗിച്ചത്. എന്നാൽ, തൊഴിലുറപ്പ് തൊഴിലാളി മാർച്ചിനുപേയാഗിച്ച വലിയ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ അനുമതി വാങ്ങിയിട്ടില്ലെന്ന് അവർ ആരോപിച്ചു. സി.പി.എം നേതാക്കളായ കെ.പി കുഞ്ഞമ്മത് കുട്ടി, ടി. വിശ്വനാഥൻ എന്നിവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സീതാറാം യെച്ചൂരിക്കും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനുമെതിരെ മുദ്രാവാക്യം വിളിച്ചത് ശരിയായില്ലെന്നായിരുന്നു നടക്കാവ് എസ്.െഎ സമരക്കാരോട് പറഞ്ഞത്. ശബ്ദം കൂടുതലുള്ളത് തൊഴിലുറപ്പ് തൊഴിലാളികൾ ഉപയോഗിച്ച ഉച്ചഭാഷിണിക്കാണെന്നും സത്യഗ്രഹക്കാർ വാദിച്ചെങ്കിലും പൊലീസ് മുഖംതിരിച്ചു. ഒടുവിൽ മദ്യവിരുദ്ധ െഎക്യവേദിക്കാരുടെ പന്തലിലെ മോരുവെള്ളവും കുടിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികൾ രമ്യതയോെട പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.