കുടിവെള്ളമില്ല, ചെറുത്തടം വാട്ടർ ടാങ്ക് നോക്ക് കൂത്തി; പമ്പ് ഹൗസ് വിഷപാമ്പുകളുടെ താവളമാകുന്നു

മുക്കം: ചെറുത്തടം വാട്ടർ ടാങ്കിലെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. വേനൽ ശക്തിയായേതാടെ ജനങ്ങൾ കുടിനീരില്ലാതെ ദുരിതത്തിലാണ്. ജലവിതരണ പമ്പ് ഹൗസ് കാടുമൂടി വിഷപ്പാമ്പുകൾ താവളമാക്കി കഴിഞ്ഞു. പത്തു വർഷം മുമ്പാണ് ജില്ല പഞ്ചായത്തി​െൻറ തുക ഉപയോഗിച്ച് ചെറുത്തടത്തിൽ കൂറ്റൻ വാട്ടർ ടാങ്ക് സ്ഥാപിച്ചത്. എട്ടുവർഷത്തോളം മുന്നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്നത് ഏറെ ആശ്വാസമായിരുന്നു. പക്ഷേ, പിന്നീട് മോട്ടോർ തകരാറായതിനെ തുടർന്ന് കുടിവെള്ളം വിതരണം നിലച്ചു. പൈപ്പുകൾ പൊട്ടലും വിതരണത്തിന് കൂടുതൽ പ്രതിസന്ധിയിലാക്കി. പ്രദേശത്ത് ചുരുക്കം കിണറുകളുണ്ടങ്കിലും പലതും വേനൽ ചൂടിൽ വറ്റിവരണ്ടു. ഒാരോ കുടുംബത്തിൽനിന്ന് 100 രൂപ വിധം വാങ്ങി ചെറുത്തട വാട്ടർ ടാങ്കി​െൻറ മോട്ടോറി​െൻറ കേടുകൾ മാറ്റി പ്രവർത്തനം ശരിയാക്കിയെങ്കിലും വീണ്ടും തകരാറിലാവുകയാണുണ്ടായത്. ഇതോടെ രണ്ടുവർഷമായി അഞ്ഞൂറോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ കൊടുംവേനലിൽ വലയുന്നത്. ആറ്റുപുറം കടവിൽ സ്ഥാപിച്ച പമ്പ് ഹൗസ് മുഖേനയായിരുന്നു ചെറുത്തടം വാട്ടർ ടാങ്കിലേക്ക് വെള്ളം എത്തിച്ചിരുന്നത്. പക്ഷേ, പ്രവർത്തനം നിലച്ചതോടെ പമ്പ് ഹൗസ് കാടുമൂടി ഉപയോഗശൂന്യമായികൊണ്ടിരിക്കുകയാണ്. ഇതോടെ വിഷപ്പാമ്പുകളുടെ വിഹാരകേന്ദ്രമായി ടാങ്ക് മാറി. ജലക്ഷാമം രൂക്ഷമാകുന്നതോടെ ലോറികളിൽ വെള്ളം വിതരണം നടത്തിയിരുന്നു, ഇതാകട്ടെ മൂന്നൂറോളം കുടുംബങ്ങൾക്ക് ആവശ്യത്തിന് തികയാത്ത അവസ്ഥയാണുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ ലോറിവെള്ള സംവിധാനമായിട്ടില്ല. നിലവിലുള്ള മോട്ടോർ മാറ്റിസ്ഥാപിക്കണമെന്നും പൊട്ടിയ പൈപ്പുകൾ മാറ്റി കുടിവെള്ള സംവിധാനം പുനഃസ്ഥാപിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.