വിദ്യാർഥികളുടെ ഭക്ഷ്യമേള

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച ഭക്ഷ്യമേള ശ്രദ്ധേയമായി. തണ്ണിമത്തൻ, പഴം, കാരറ്റ്, മുന്തിരി, പച്ചമാങ്ങ, ചിക്കു, ആപ്പിൾ, പാഷൻ ഫ്രൂട്ട്, ഇളനീർ, ചാമ്പങ്ങ തുടങ്ങിയവയുടെ ജ്യൂസുകളാണ് വിദ്യാർഥികൾ തയാറാക്കിയത്. ഒപ്പം പഴയകാലത്തെ പ്രധാന ഭക്ഷണമായിരുന്ന പനകൊണ്ടുള്ള വിവിധതരം വിഭവങ്ങളും പുഡിങ്, പഴംപൊരി, കേക്ക്, ചക്ക വിഭവങ്ങൾ, ഐസ്ക്രീം, ഉന്നക്കായ എന്നിവയും മേളയിൽ സ്ഥാനംപിടിച്ചു. സ്കൂളിലെ 262 വിദ്യാർഥികളും മേളയിൽ പങ്കാളികളായപ്പോൾ 300ൽപരം വിഭവങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. പഴയകാല ഉപകരണങ്ങളുടെയും വിവിധ രാജ്യങ്ങളുടെ കറൻസികളുടെയും പ്രദർശനം, വിദ്യാർഥികളുടെ കരവിരുതിൽ വിരിഞ്ഞ വിവിധ ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും ശ്രദ്ധേയമായി. മേള മാവൂർ ബി.പി.ഒ അജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം സെക്രട്ടറി സി. ഫസൽ ബാബു, പ്രധാനാധ്യാപിക കുസുമം തോമസ്, പൂർവ വിദ്യാർഥി സംഘടന പ്രതിനിധി രമേശ് പണിക്കർ, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, പി.പി. റസ്ല, പി.കെ. അബ്ദുൽ ഹക്കീം, രമ്യ സുമോദ്, കെ.കെ. ഗംഗ, സി.ടി. സർജിന, സജിദ, ഐ. ശങ്കരനാരായണൻ, വി.പി. ഉണ്ണികൃഷ്ണൻ, പി.സി. പ്രസാദ്, ഫലീല, സൈതലവി എന്നിവർ നേതൃത്വം നൽകി. സമീപ വിദ്യാലയങ്ങളിലുള്ളവർക്കും മേള കാണാൻ സൗകര്യമൊരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.