യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്​റ്റിൽ

* പൊലീസിലും മറ്റും പരാതികൾ നൽകാൻ നിർബന്ധിച്ചതിലുള്ള മനഃപ്രയാസമാണ് ആത്്മഹത്യക്ക് കാരണമായതെന്ന് യുവതിയുടെ ബന്ധുക്കൾ താമരശ്ശേരി: യുവതി ആത്്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാക്കൂർ അമ്പലക്കുളങ്ങര കുറ്റിപ്പുറത്ത് അനുഷ (23) വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർത്താവ് കോഴിക്കോട് എരഞ്ഞിക്കൽ കുറ്റിപ്പുറത്ത് പ്രീജിത്തി(31)നെ താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 23നാണ് അനുഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനം, ആത്്മഹത്യ േപ്രരണ എന്നിവക്ക് 406, 306, 304 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുടുംബാംഗങ്ങളുമായുള്ള പ്രീജിത്ത് ഉൾപ്പെട്ട സ്വത്ത് തർക്കങ്ങളിൽ ഇയാൾ ഭാര്യ അനുഷയെ നിർബന്ധിച്ച് ബന്ധുക്കൾക്കെതിരെ നിരന്തരം പൊലീസിലും കോടതിയിലും പരാതി നൽകിപ്പിച്ചിരുന്നതായും ഇതിൽ മനംനൊന്താണ് അനുഷ ആത്്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. photo tsy news photo - preejith.JPG പ്രീജിത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.