രത്​നസിങ്​ മെമ്മോറിയൽ അവാർഡ്​ കെ.ടി.തോമസിന്​ സമ്മാനിച്ചു

രത്നസിങ് മെമ്മോറിയൽ അവാർഡ് കെ.ടി. തോമസിന് സമ്മാനിച്ചു കോഴിക്കോട്: അഡ്വ. എം. രത്നസിങ് മെമ്മോറിയൽ അവാർഡ് ജസ്റ്റിസ് കെ.ടി. തോമസിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ സമ്മാനിച്ചു. പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേസിൽ രത്നസിങ് ഏതു കക്ഷിയുടെ ഭാഗത്താണോ അവിടെ കേസ് വിജയിക്കുമെന്ന് ഉറപ്പിക്കാമെന്നു കരുതുന്ന സ്ഥിതിവരെയുണ്ടായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുൻ‍ ഡി.ജി.പി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. എം.കെ. രാഘവൻ എം.പി മംഗളപത്രം സമർപ്പിച്ചു. കലക്ടർ യു.വി. ജോസ് ഹാരാർ‌പ്പണം നടത്തി. അനുസ്മരണ സമ്മേളനം എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. മോഹൻദാസ്, പി.എസ്. ശ്രീധരൻപിള്ള, പി. കിഷൻ ചന്ദ്, എം. രാജൻ, യു.ടി. രാജൻ‍, പി.എം. സുരേഷ്ബാബു, എം.ആർ. അനിത, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, കെ.കെ. കൃഷ്ണകുമാർ, പി. ബാലഗോപാലൻ നായർ, മുൻ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി, പത്രപ്രവർ‍ത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ഷരൺ ഷെഹീർ എന്നിവർ സംസാരിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് മറുപടി പ്രസംഗം നടത്തി. ഫോേട്ടാ: ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.