'അനിരുദ്ധ​െൻറ മരണത്തിൽ സമഗ്രാന്വേഷണം നടത്തണം'

ബാലുശ്ശേരി: ഡൽഹിയിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ ബാലുശ്ശേരി പൂനത്ത് േതാേട്ടാളി അനിരുദ്ധ​െൻറ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് യുവമോർച്ച ബാലുശ്ശേരി മണ്ഡലം യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂഡൽഹി വികാസ്പുരി മൂന്നാം ബറ്റാലിയനിൽ എ.എസ്.െഎ ആയിരുന്ന അനിരുദ്ധനെ ലോക് കല്യാൺമാർഗിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അനിരുദ്ധൻ പ്രധാനമന്ത്രിയുടെ വസതിയുെട സുരക്ഷ ചുമതലയുള്ള വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. അതിസുരക്ഷ മേഖലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അനിരുദ്ധ​െൻറ കുടുംബവും ആരോപിച്ച സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. രാജേഷ് പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഇ. സാലു, ബബീഷ് ഉണ്ണികുളം, അഖിൽ പന്തലായനി, ലിബിൻ ഭാസ്കരൻ, രഞ്ജിത് ഉണ്ണികുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.