പൂർവവിദ്യാർഥി അധ്യാപക സംഗമം

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽ.പി സ്കൂൾ 93ാം വാർഷിക ആഘോഷത്തി​െൻറ ഭാഗമായി നടന്നു. എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. മാനേജർ പി. അബ്ദുൽ അസീസ്, പൂർവ അധ്യാപകരായ ടി. ജാനു, കരുണൻ, പൂർവവിദ്യാർഥികളായ അബൂബക്കർ മാസ്റ്റർ, മുഹമ്മദ് ഷാഫി, ഹനീഫ കുറുവങ്ങാട്, ടി.എം. അബ്ദുല്ലക്കുട്ടി, അബ്ദുൽ നിസാർ, പി.വി. മുസ്തഫ, സുരേഷ്ബാബു, അതുല്യ, ഒ.കെ. ബഷീർ, ശിശിര, എൻ.കെ. റഉൗഫ്, എം.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ.എം. നാരായണൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് എം.സി. ഷബീർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുരേഷ്ബാബു (പ്രസി), മുഹമ്മദ് ഷാഫി (സെക്ര), ടി.എം. അബ്ദുല്ലക്കുട്ടി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. പുതുതായി പണിത സ്കൂൾ കെട്ടിടത്തി​െൻറ ഉദ്ഘാടനവും ഹെഡ്മാസ്റ്റർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.