സിവിൽ സർവിസ് പരീക്ഷ പരിശീലനം

എകരൂല്‍: ശിവപുരം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ 'ഡ്രീം ഐ.എ.എസ് മിഷന്‍ 2030' എന്ന പേരില്‍ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ പരിശീലന പരിപാടി ആരംഭിച്ചു. സ്കൂളിലെ ജാലകം പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാർഥികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ സിവിൽ സര്‍വിസ് പരീക്ഷ പരിശീലനം നല്‍കുന്നതാണ് പദ്ധതി. രുഗ്മിണി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. രനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. െമായ്തീന്‍കോയ, പി. ശ്യാമള, എ.പി. റഹ്മത്ത് എന്നിവര്‍ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രതിഷേധ രാവ് കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബി​െൻറ കൊലപാതകം നടന്ന് മാസം തികയുന്ന ദിവസം കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ രാവ് സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം യു. രാജീവൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.കെ. രാഗേഷ്, വി.ടി. സുരേന്ദ്രൻ, പി. രത്നവല്ലി, സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, പടന്നയിൽ പ്രഭാകരൻ, രജീഷ് വെങ്ങളത്ത്കണ്ടി, ഇ.കെ. ശീതൽരാജ്, മുജേഷ് ശാസ്ത്രി, കെ.ടി. വിനോദൻ, എൻ.സി. സജീർ, സി.കെ. അരുൺ എന്നിവർ സംസാരിച്ചു. റോഡുകളിൽ ദുരിതം നിത്യയാത്രികൻ; കണ്ണടച്ച് അധികൃതർ കൊയിലാണ്ടി: അരിക്കുളം-കൊയിലാണ്ടി റോഡ് പലഭാഗത്തും വൻതോതിൽ തകർന്നു. ഓട്ടോറിക്ഷകൾ ഉൾെപ്പടെയുള്ള വാഹനങ്ങൾക്ക് പോകാൻ ഏറെ പണിപ്പെടണം. ബസുകൾക്ക് ഇടക്കിടെ സ്പെയർപാർട്സ് മാേറ്റണ്ട അവസ്ഥയാണ്. അരിക്കുളം, മുത്താമ്പി, അഞ്ചാംപീടിക, പേരാമ്പ്ര എന്നിവിടങ്ങളിലേക്ക് നിരവധി ബസുകൾ ഈ വഴി ഓടുന്നുണ്ട്. വർഷങ്ങളായി റോഡ് ശോച്യാവസ്ഥയിലാണെങ്കിലും നന്നാക്കാൻ അധികൃതർ തയാറാകുന്നില്ല. മഴക്കുമുമ്പേ നന്നാക്കിയില്ലെങ്കിൽ ഗതാഗതം പൂർണമായും തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.