ഭാരതീയം കവിതയുടെ ദൃശ്യാവിഷ്കാരവുമായി നാട്ടുറവ വീണ്ടും

കാരാട്: സമകാലികതയുടെ ദൃശ്യാവിഷ്കാരവുമായി വാഴയൂരി​െൻറ കലാകൂട്ടായ്മ. പി. മധുസൂദനൻ നായരുടെ ഭാരതീയം കവിതയുടെ ദൃശ്യാവിഷ്കാരമൊരുക്കി അരങ്ങിലെത്തിക്കുന്നത് വാഴയൂർ നാട്ടുറവ കലാകാരന്മാരാണ്. മുമ്പ് 'നാരീജന്മം' നാടകത്തിലൂടെ പെൺ നോവുകൾ അരങ്ങിലെത്തിച്ച് ശ്രദ്ധനേടിയ ഈ കലാ കൂട്ടായ്മ രണ്ട് തെരുവുനാടകങ്ങൾക്കുശേഷമാണ് ഭാരതീയമൊരുക്കുന്നത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 35ഒാളം കലാകാരന്മാരാണ് ഭാരതീയത്തിലുള്ളത്. 83 വയസ്സുള്ള കെ.ആർ. ദാസ് മുതൽ ആറു വയസ്സുകാരൻ ചൈതിഷ് ഉൾപ്പെടെയുള്ളവരാണ് വേഷമിടുന്നത്. ഇവരിൽ ഏറെ പേരും അഭിനയ അനുഭവമില്ലാത്തവരാണ്. നിത്യ ജോലിക്കാരും വിദ്യാർഥികളുമടങ്ങിയ കലാകൂട്ടായ്മ ജോലി കഴിഞ്ഞും അവധിദിവസങ്ങളിലുമാണ് പരിശീലനം. ഒരു മാസത്തോളമായി പരിശീലനം തുടങ്ങിയിട്ട്. കോഴിക്കോട് നാടകഗ്രാമത്തിലെ ടി. സുരേഷ്ബാബുവാണ് സംവിധാനം. സഹസംവിധാനം മോഹൻ കാരാട്. സത്യൻ സാഗര, ഗോവിന്ദ്, രാജൻ രാമനാട്ടുകര തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്നു. നാട്ടുറവ പ്രസിഡൻറ് ടി.പി. പ്രമീള, സെക്രട്ടറി ശ്രീജിത്ത് കക്കോവ്, ചന്ദ്രദാസ് കാരാട്, കെ. രാംദാസ്, വിനോദ് പുതുക്കോട്, രജീഷ് കക്കോവ്, രാജീവൻ എള്ളാത്ത്, ഷിജിൻ, കനകവല്ലി, ടി.പി. തങ്ക, മീനാക്ഷി എന്നിവരാണ് വേദിയിൽ. സി.ഐ.ടി.യു ദേശീയ കൗൺസിലിനോടനുബന്ധിച്ച് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഈ മാസം 19ന് രാത്രി ആദ്യ പ്രദർശനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.