കമ്യൂണിസത്തി​െൻറ വളർച്ചയിൽ കെ.പി.എ.സിക്ക്​ വലിയ പങ്ക്​ ^കാനം

കമ്യൂണിസത്തി​െൻറ വളർച്ചയിൽ കെ.പി.എ.സിക്ക് വലിയ പങ്ക് -കാനം കോഴിക്കോട്: കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ വളർച്ചയിൽ കെ.പി.എ.സി വലിയ പങ്കാണ് വഹിച്ചതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച 'ദേവരാജൻ മാസ്റ്റർ പുരസ്കാരം 2018'കോംട്രസ്റ്റ് സമരം നയിച്ച ഇ.സി. സതീഷന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ദേവരാജൻ, തോപ്പിൽ ഭാസി, വയലാർ രാമവർമ, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയവരെല്ലാം കലാരംഗത്തിലൂടെ പ്രസ്ഥാനത്തി​െൻറ വളർച്ച ത്വരിതപ്പെടുത്തി. താനൊരു കമ്യൂണിസ്റ്റാണെന്ന് അഭിമാനം കൊണ്ട കലാകാരന്മാരായിരുന്നു ഇവരെന്നും അദ്ദേഹം പറഞ്ഞു. പോൾ കല്ലാനോട് അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, സി.എം. കൃഷ്ണ പണിക്കർ, സന്തോഷ് പാലക്കട, രാജേഷ് പടനിലം എന്നിവർ സംസാരിച്ചു. കെ.പി. വിജയകുമാർ സ്വാഗതവും വി.പി. ശിവദാസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.