തെരുവുവിളക്ക്​ കത്തുന്നില്ല; പൊട്ടംമുറിയിൽ പന്തംകൊളുത്തി പ്രകടനം

കക്കോടി: തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. പൊട്ടംമുറി ജങ്ഷനിൽ തെരുവുവിളക്കുകൾ കണ്ണടച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. ഇൗ പ്രദേശത്ത് കച്ചവട സ്ഥാപനങ്ങൾ ഉയർന്നുവന്നതോടെ ഏറെ തിരേക്കറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡരികിൽ നിർത്തുന്നതും തിരക്ക് വർധിപ്പിച്ചു. തെരുവുവിളക്കുകൾ കത്താതായതോടെ അപകടവും ദുരിതവും ഏറിയിരിക്കുകയാണ്. പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചതോടെ പ്രദേശത്തെ കർഷകർ രാത്രിയിലും വ്യാപാരം നടത്തുകയാണ്. തെരുവുവിളക്ക് കത്താത്തത് മുതലെടുത്ത് കഴിഞ്ഞ ദിവസം പൊട്ടംമുറി ജങ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. കുരുവട്ടൂർ, പറമ്പിൽ ബസാർ, മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്കുള്ള യാത്രികരുടെയും വാഹനങ്ങളുടെയും എണ്ണം വർധിച്ചത് രാത്രിയാകുന്നതോടെ പൊട്ടംമുറിയിൽ അപകടം വർധിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സ്ഥാപിച്ച ഒാേട്ടാമാറ്റിക് ലൈറ്റും കണ്ണടച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.