ഫൊണറ്റിക് അസോസിയേഷൻ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: ഇന്ത്യൻ ഫൊണറ്റിക് അസോസിയേഷൻ (ഐപാൻ) എന്ന സംഘടന പ്രവർത്തനമാരംഭിച്ചു. ഇംഗ്ലീഷ് ജനങ്ങളിലെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി ഇംഗ്ലീഷ് ബോധനരീതിയിൽ മാറ്റംവരുത്താൻ സർക്കാറിന് നിവേദനം നൽകും. ഡെമോ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യൻ ഫൊണറ്റിക് അസോസിയേഷൻ കേരള ചാപ്റ്ററി​െൻറ പ്രവർത്തന ഉദ്ഘാടനം അളകാപുരി ഓഡിറ്റോറിയത്തിൽ എ.പി. ഗംഗാധരൻ നിർവഹിച്ചു. പ്രഫ. പി.ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വടയക്കണ്ടി നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. നാണു നെല്ലിയൂറ, പി. പ്രദീപ് കുമാർ, സി. സതീഷ്, കെ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.