പച്ചക്കറികൃഷി: കൊടിയത്തൂര്‍ സഹകരണബാങ്കിനും കൃഷി ഓഫിസര്‍ക്കും അവാര്‍ഡുകള്‍

കൊടിയത്തൂർ: കേരള സംസ്ഥാന വെജിറ്റബിള്‍ ഡെവലപ്മ​െൻറ് പ്രോഗ്രാം ജില്ല തലത്തിൽ നടത്തിയ മികച്ച പച്ചക്കറി കൃഷിക്കുള്ള അവാർഡ്‌ കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കിനും മികച്ച കൃഷി ഓഫിസര്‍ക്കുള്ള അവാർഡ് കൊടിയത്തൂര്‍ കൃഷിഓഫിസര്‍ എം.എം. സബീനക്കും ലഭിച്ചു. കൃഷിവകുപ്പിന് കീഴിലുള്ള പച്ചക്കറി വികസനപദ്ധതി 2017-18 ‍​െൻറ ഭാഗമായി പബ്ലിക് സെക്ടറില്‍ കൊടിയത്തൂര്‍ സര്‍വിസ് സഹകരണബാങ്കി‍​െൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ലാൻഡ് കര്‍ഷക സേവനകേന്ദ്രമാണ് പദ്ധതി ഏറ്റെടുത്ത് നടത്തിയത്. കര്‍ഷക സേവനകേന്ദ്രത്തിലെ ഹരിതസേന പ്രവര്‍ത്തകരാണ് പച്ചക്കറികൃഷിക്ക് നേതൃത്വം നല്‍കിയത്. ബാങ്കി‍​െൻറ സ്വന്തമായുള്ള ഒരേക്കര്‍ സ്ഥലത്താണ് ൈജവകൃഷി നടത്തിയത്. കൊടിയത്തൂര്‍ കൃഷിഓഫിസർ സബീനയുടെയും അസിസ്റ്റൻറുമാരുടെയും നിർദേശാനുസരണമാണ് കൃഷി. ബാങ്ക് സ്വന്തമായും ബാങ്കിന് കീഴിലെ ഫാര്‍മേഴ്സ് ക്ലബുകളിലൂടെയും കഴിഞ്ഞ അഞ്ചുവര്‍ഷമായി പച്ചക്കറികൃഷിയും നെല്‍കൃഷിയും നടത്തുന്നുണ്ട്. റോഡ് ഉദ്ഘാടനം കോടഞ്ചേരി: ചെമ്പുകടവ്-നൂറംതോട്-പാലക്കുന്ന് റോഡ് ഗ്രാമപഞ്ചായത്തി​െൻറ ഏഴുലക്ഷം ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തു. വാർഡ് മെംബർ കെ.പി. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. മാനുവൽ പിണക്കാട്ട്, എ.എസ്. മോഹനൻ, പി.സി. അശ്റഫ്, ഉണ്ണി പട്ടരാട്ടു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.