'പിണറായി സർക്കാർ വന്നശേഷം സ്ത്രീകൾ​ക്കെതിരെ പ്രശ്‌നങ്ങൾ കൂടി'

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സ്ത്രീകൾക്കെതിരെ പ്രശ്‌നങ്ങൾ കൂടിയതായി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്. മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഡി.സി.സി ഒാഫിസിൽ നടത്തിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അവര്‍. കോടഞ്ചേരിയില്‍ ഗര്‍ഭസ്ഥശിശു മര്‍ദനത്തില്‍ മരിച്ചതിന് ഉത്തരവാദികൾ സി.പി.എം പ്രവര്‍ത്തകരാെണന്നത് ഉദാഹരണം. ജാതി വര്‍ഗീയ രാഷ്ട്രീയ ഫാഷിസം എതിര്‍ക്കപ്പെടണം. അതിനെ ചോദ്യംചെയ്യാനുള്ള ഇച്ഛാശക്തി ഓരോ വനിതപ്രവര്‍ത്തകക്കും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ഉഷാദേവി പൊന്നാടയണിയിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിനെയും ആദരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അനിത കൃഷ്ണനുണ്ണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.