വാർഡ് സഭ ഇന്ന്

മുക്കം: നഗരസഭയിലെ മംഗലശ്ശേരി ഡിവിഷൻ വാർഡ് സഭ ശനിയാഴ്ച വൈകീട്ട് നാലിന് ഈസ്റ്റ് ചേന്ദമംഗലൂർ ഫിർദൗസിൽ നടക്കും. 2017-18 വർഷത്തെ പദ്ധതി നിർദേശങ്ങളും നിലവിലുള്ള സ്ഥിതിവിവര റിപ്പോർട്ട്, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ അംഗീകരിക്കൽ, തെങ്ങിൻതൈ നടുന്നതിനുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കൽ തുടങ്ങിയ അജണ്ടകൾ ചർച്ച ചെയ്യും. സൈക്കിൾ വിതരണം മുക്കം: ലോക സൈക്കിൾ ദിനമായ ഏപ്രിൽ 19ന് കാരശ്ശേരി സർവിസ് കോഒാപറേറ്റിവ് ബാങ്കി​െൻറ സഹകരണത്തോടെ കുറഞ്ഞ വിലയിൽ വിദ്യാർഥികൾക്ക് 2000 സെക്കിൾ വിതരണം ചെയ്യും. താൽപര്യമുള്ളവർ 04952293700, 2298568 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.