പാചക തൊഴിലാളിയെ ആദരിച്ചു

പേരാമ്പ്ര: ലോക വനിത ദിനാചരണത്തി​െൻറ ഭാഗമായി രണ്ടുപതിറ്റാണ്ടായി ചങ്ങരോത്ത് എം.യു.പി സ്കൂളിൽ പാചകത്തൊഴിലാളിയായി പ്രവർത്തിച്ചുവരുന്ന പ്രസന്ന കോക്കാടിനെ ആദരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിനി സന ഫാത്തിമ പൊന്നാടയണിയിച്ചു. ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത ഒരുകാലത്ത് തുച്ഛമായ വേതനത്തിൽ ജോലിയിൽ തുടർന്ന് ഒട്ടനവധി തലമുറകൾക്കു ഭക്ഷണമൊരുക്കി പരാതിയും പരിഭവങ്ങളുമില്ലാതെ നിശബ്ദ സേവനം നടത്തിയ ഇവർ വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. കെ.കെ. യൂസഫ്, കെ. സുഫൈറ, സി.വി. നജ്മ, കെ. റഷീദ്, കെ. ഹസീന, കെ.എൻ. സനിലകുമാരി, വി.പി. നിഷ, എ.സി. അൻഷിദ, ഇ.പി. സജ്ന, വി. സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.