വെള്ളമില്ലാതെ നാട്ടുകാർ; വെള്ളപ്പൊക്കത്തിൽ ആശുപത്രി

കോഴിക്കോട്: കുടിവെള്ളം കിട്ടാതെ നഗരവാസികൾ വലയുേമ്പാൾ ബീച്ച് ഗവ. ആശുപത്രി വളപ്പിൽ പൈപ്പ് പൊട്ടി ലിറ്റർകണക്കിന് വെള്ളം പാഴാകുന്നു. ബീച്ച് ആശുപത്രിയുടെ കിഴക്കുഭാഗം േഗറ്റിനു സമീപം ഒ.പി ടിക്കറ്റ് കൗണ്ടറിന് തൊട്ടടുത്താണ് വെള്ളമൊഴുകി 'തടാകം'രൂപപ്പെട്ടത്. മാസങ്ങളായി ഇൗ നില തുടരുന്നു. രാത്രി പൈപ്പിൽ വെള്ളം എത്തുേമ്പാഴാണ് ജലം പുറത്തേക്ക് ഒഴുകുന്നത്. കടുത്ത വേനൽച്ചൂടിൽ ഒഴുകിയ വെള്ളം ഉച്ചയോടെ ഉണങ്ങുമെങ്കിലും പിറ്റേന്ന് വീണ്ടും പഴയപടിയാകും. ആശുപത്രിയിലെത്തുന്നവർക്ക് ദുരിതമാകുംവിധമാണ് വെള്ളക്കെട്ട്. ആശുപത്രിക്കടുത്ത് കടലോര മേഖലയിൽ കടുത്ത ജലക്ഷാമമുള്ളപ്പോഴാണ് കുടിവെള്ളം പാഴാകുന്നത്. വെള്ളയിൽ, കോന്നാട് ബീച്ച് മേഖലയിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ വെള്ളംകിട്ടാതെ വിഷമിക്കുന്നു. കിണറിൽ ഉപ്പി​െൻറ അംശമുള്ള േകാന്നാട് മേഖലയിൽ പൊതു ടാപ്പുകളാണ് ഏക ആശ്രയം. തുള്ളി വെള്ളം മാത്രമാണ് കിട്ടുന്നതെന്നും ഭൂരിപക്ഷംപേരും അലക്കാനും കഴുകാനും ഉപയോഗിക്കുന്ന കിണർ വെള്ളം കുടിക്കേണ്ട അവസ്ഥയാണ്. ഇത് വേനലിൽ കടുത്ത ആരോഗ്യ ഭീഷണിയുണ്ടാക്കുന്നു. ജല അതോറിറ്റിക്കാരെ വിളിച്ചാൽ പരിഗണിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.