ആരോഗ്യ ഇൻഷുറൻസ്

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ മാർച്ച് 11ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. വാർഡ് ഒന്ന്, രണ്ട്, മൂന്ന്, 13 കാളിയത്ത് സ്കൂളിലും, നാല്, അഞ്ച്, ആറ്, ഏഴ് കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ പാറക്കുളങ്ങരയിലും നടക്കും. ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ട ഒരംഗം സ്മാർട്ട് കാർഡ്, റേഷൻ കാർഡ്, 30 രൂപ എന്നിവ സഹിതം ഹാജരാവണം. 60 വയസ്സിനു മുകളിലുള്ളവർ അധിക ഇൻഷുറൻസ് ലഭിക്കുന്നതിന് വയസ്സു തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. മുഴുവന്‍ ക്ലാസ്മുറികളും ഹൈടെക് ആക്കി ഉള്ള്യേരി എ.യു.പി സ്കൂള്‍ * ഉദ്ഘാടനം ശനിയാഴ്ച ഉള്ള്യേരി: ജനകീയ പങ്കാളിത്തത്തോടെ മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ട് ടി.വി സംവിധാനത്തോട് കൂടെ ഹൈടെക് ആക്കി ഉള്ള്യേരി എ.യു.പി സ്കൂള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു മാതൃകയാവുന്നു. 12 ഡിവിഷനുകളിലായി 400ഒാളം കുട്ടികള്‍ പഠിക്കുന്ന ഇവിടെ എല്ലാ ക്ലാസ് മുറികളിലും 50 ഇഞ്ച് വലുപ്പത്തിലുള്ള സ്മാര്‍ട്ട് ടി.വി സ്ഥാപിക്കുകയും നിലം ടൈല്‍ പതിച്ച് മറ്റു ഭൗതിക സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തി​െൻറ ഭൗതിക സംവിധാനങ്ങള്‍ മാനേജ്മ​െൻറ് ഒരുക്കിയപ്പോള്‍ വിദ്യാലയ വികസന സമിതിയും പി.ടി.എയും ചേര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ സഹായത്തോടെ ആറ് ലക്ഷത്തിലധികം രൂപ സമാഹരിച്ചാണ് ക്ലാസ് മുറികളില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയത്. ക്ലാസില്‍ അധ്യാപകരെ സഹായിക്കാനായി കുട്ടികളില്‍നിന്നും സ്മാര്‍ട്ട് ലീഡര്‍മാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. സ്കൂള്‍ കെട്ടിടത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച രാവിെല 10 മണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണനും സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പിയും നിര്‍വഹിക്കും പുരുഷന്‍ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്ത സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ഇ. ചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് ടി.വി. മനോജ്‌ കുമാര്‍, വികസന സമിതി ചെയര്‍മാര്‍ സി.കെ. രാമന്‍കുട്ടി, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സുരേഷ്, ഷാജി പാറക്കല്‍, എം.പി.ടി.എ ചെയര്‍പേഴ്സന്‍ കെ.എം. റഷീദ, ഇ.എം. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.