മാനാഞ്ചിറ^വെള്ളിമാട്​കുന്ന്​ റോഡ്​: 50 കോടി ഇൗവർഷം തന്നെ അനുവദിക്കുമെന്ന്​ ധനമന്ത്രി

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: 50 കോടി ഇൗവർഷം തന്നെ അനുവദിക്കുമെന്ന് ധനമന്ത്രി കോഴിക്കോട്: 2008ൽ നഗരപാത നവീകരണ പദ്ധതിയിൽ നന്നാക്കാൻ തീരുമാനിച്ച ഏഴ് റോഡുകളിൽ ആറും പൂർത്തിയായിട്ടും നവീകരണം യാഥാർഥ്യമാകാത്ത മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് പണി ഇപ്പോഴും കടലാസിൽ തന്നെ. റോഡ് പണിക്കുള്ള 50 കോടി രൂപ, ഭരണാനുമതി നൽകിയ രേഖകൾ വന്നു കഴിഞ്ഞാൽ ഇൗ കൊല്ലം തന്നെ അനുവദിക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് െഎസക് വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു. ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണ​െൻറ നേതൃത്വത്തിൽ വീണ്ടും പ്രക്ഷോഭം തുടങ്ങാൻ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷൻ കമ്മറ്റി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ റോഡ് പണി പൂർത്തിയാക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ടുള്ള എ. പ്രദീപ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഭൂമി ഏറ്റെടുക്കാനുള്ള 100 കോടിയിൽ 50 കോടി നടപ്പുവർഷം അനുവദിച്ചതായും ബാക്കി തുകയും ഇൗ കൊല്ലം നൽകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടി​െൻറ ഏറ്റവും പ്രധാന പാതയോടുള്ള അവഗണനക്കെതിെര ഇൗ മാസം 20ന് മാനാഞ്ചിറ ലൈബ്രറിക്ക് സമീപം സമര പ്രഖ്യാപന കൺവെൻഷൻ നടത്താനും ഏപ്രിൽ അഞ്ചുമുതൽ 10 വരെ വെള്ളിമാട്കുന്ന്, മലാപ്പറമ്പ്, സിവിൽ സ്റ്റേഷൻ, എരഞ്ഞിപ്പാലം, നടക്കാവ്, ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ മേഖലയോഗങ്ങൾ നടത്താനും ഏപ്രിൽ 23 മുതൽ അനിശ്ചിതകാല കൂട്ടനിരാഹാരം നടത്താനുമാണ് ആക്ഷൻ കമ്മിറ്റി തീരുമാനം. 2008ലെ ബജറ്റിൽ ഇപ്പോഴത്തെ ധനമന്ത്രി തന്നെയാണ് മാനാഞ്ചിറയടക്കം ഏഴ് റോഡ് നന്നാക്കാൻ തുകയനുവദിച്ചത്. സ്ഥലം ഏറ്റെടുക്കാൻ തുക തികയാതെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 2017ൽ പുതിയ സർക്കാർ 50 കോടി അനുവദിച്ചു. ആ പണം ചെലവിട്ട് റിപ്പോർട്ട് നൽകിയാൽ ബാക്കി 50 കോടി കൂടി നൽകുമെന്നും തീരുമാനമായി. ഒരു മാസത്തിനുള്ളിൽ 50 കോടി ചെലവിട്ട് റിപ്പോർട്ട് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കാൻ ബാക്കി തുക കിട്ടിയില്ലെന്നാണ് പരാതി. മൊത്തം 196 പേരുടെ ഭൂമിയാണ് സർക്കാർ ഇതുവരെ ഏറ്റെടുത്തത്. സമ്മതപത്രം നൽകാത്ത മുഴുവൻ ആളുകളുടെയും സ്ഥലം ഏറ്റെടുക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടുകൂടിയാണ് ആക്ഷൻ കമ്മിറ്റി പ്രേക്ഷാഭത്തിനിറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.