വനിതദിനം; അമ്മമാരെ ആദരിച്ചു

ഫറോക്ക്: കണ്ണാട്ടിക്കുളം കച്ചേരിപ്പറമ്പ് എ.എം.എൽ.പി സ്കൂളിൽ ലോക വനിത ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ അമ്മമാരെയും ആദരിച്ചു. 40 വർഷത്തോളം സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന പി. സരസുവിനെ സ്കൂൾ പ്രധാനാധ്യാപിക മേരിക്കുട്ടി അബ്രഹാം പൊന്നാടയണിയിച്ച് ആദരിച്ചു. ബിജു കാവിൽ ക്ലാസെടുത്തു. കെ. റജിത സ്വാഗതവും കെ.പി. രൂപിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.