ത്രിപുരയിലെ ആക്രമണം: സി.പി.എമ്മി​െൻറ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണം^ എൻ. വേണു

ത്രിപുരയിലെ ആക്രമണം: സി.പി.എമ്മി​െൻറ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണം- എൻ. വേണു കോഴിക്കോട്: അധികാരത്തി​െൻറ പിൻബലത്തിൽ രാഷ്ട്രീയഎതിരാളികളെ കൊന്നുതള്ളുന്ന സി.പി.എമ്മി​െൻറ ത്രിപുരയിലെ ആക്രമണ സംഭവങ്ങളോടുള്ള പ്രതികരണം ഇരട്ടത്താപ്പും വേട്ടക്കാര​െൻറ രോദനവുമാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. അധികാരം ൈകയാളിയ എല്ലാ സംസ്ഥാനങ്ങളിലും ഭരണസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തവരാണ് സി.പി.എം. പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തനം അസാധ്യമാക്കുന്ന സി.പി.എമ്മി​െൻറ ക്രിമിനൽ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പുഫലം. ഫാഷിസ്റ്റ് ആക്രമണത്തിൽ ജനാധിപത്യവിശ്വാസികൾ പ്രതികരിക്കണമെന്നും എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.