പ്ലാസ്​റ്റിക് രഹിത കോടഞ്ചേരി: ഹരിതകർമ സേന അംഗങ്ങൾക്ക് പരിശീലനം നൽകി

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്ത ഹരിതകർമ സേന അംഗങ്ങൾക്ക് പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. ബോധവത്കരണത്തി​െൻറ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഇതി​െൻറ സന്ദേശമെത്തിക്കുന്നതിന് ഹരിതസേന അംഗങ്ങളെ ചുമതലപ്പെടുത്തി. ആദ്യഘട്ടമെന്ന നിലക്ക് വീടുകളിൽ വൃത്തിയായി കഴുകി സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ മാർച്ച് ഒമ്പതിന് ശേഖരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറക്കണ്ടത്തിൽ, എക്സ്റ്റൻഷൻ ഓഫിസർ അഭനീഷ് എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. യു.ഡി.എഫ് കോടഞ്ചേരിയിൽ ധർണ നടത്തി കോടഞ്ചേരി: ചെമ്പുകടവ് ഗവ. യു.പി സ്കൂളിൽ വിദ്യാർഥികൾ പഠന യാത്രക്കുപോയ ബസിൽ മാഹിയിൽനിന്നും മദ്യം കടത്തിയ അധ്യാപകെരയും പ്യൂണിനെയും പി.ടി.എ പ്രസിഡൻറിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കോടഞ്ചേരിയിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. നടപടി സ്വീകരിച്ചിെല്ലങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, ഹബീബ് തമ്പി, അന്നമ്മ മാത്യു, പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ, വി.ഡി. ജോസഫ്, സി.കെ കാസിം, സണ്ണി കാപ്പാട്ടുമല, വിൻസ​െൻറ് വടക്കേമുറി, ഇബ്രാഹിം തട്ടൂർ, തമ്പി പറക്കണ്ടത്തിൽ, അബ്്ദുൽ കഹാർ, അഗസ്തി പല്ലാട്ട്, കെ.എം. ബഷീർ, ഷിബു മണ്ണൂർ, നേഹ ജോസ്, ചിന്ന അശോകൻ, ജോബി ഇലന്തൂർ, പി.വി. രഘുലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.