വനിത ദിനത്തിൽ നാഷനൽ പെൺ^ൈഡ്രവ് ചാലഞ്ച് കോഴിക്കോട്ട്

വനിത ദിനത്തിൽ നാഷനൽ പെൺ-ൈഡ്രവ് ചാലഞ്ച് കോഴിക്കോട്ട് കോഴിക്കോട്: കൾട്ടിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ 'നാഷനൽ പെൺ-ൈഡ്രവ് ചാലഞ്ചി​െൻറ'ഉദ്ഘാടനവും പെൺസൗഹൃദം മുഖ്യ പ്രമേയമായ പെയിൻറിങ് എക്സിബിഷനും ഓപൺ ഫോറവും മാർച്ച് എട്ടിന് കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗ്യാലറിയിൽ കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നഗരത്തെ സ്ത്രീ സൗഹൃദ നഗരമാക്കി പ്രഖ്യാപിക്കുന്നതി​െൻറ ഭാഗമായാണ് പരിപാടി. ഡൽഹിയിലെ വിമൻസ് മാനിഫെസ്റ്റോയും റീച്ച് ഇന്ത്യ ഫൗണ്ടേഷനും സഹോദയ സ്കൂൾ കോംപ്ലക്സും ചേർന്നാണ് സംഘടിപ്പിക്കുന്നത്. വന്യജീവി അനലിസ്റ്റ് ഡിജോ തോമസ് മുഖ്യാതിഥിയാകും. പ്രമുഖ ആദിവാസി ഗോത്രവർഗ ചിത്രകാരന്മാരുൾപ്പെടെ ഇന്ത്യയിലെ നൂറോളം ചിത്രകാരന്മാരുടെ സ്ത്രീ സൗഹൃദ വിഷയങ്ങളിലുള്ള ചിത്രങ്ങളുടെ പ്രദർശനമുണ്ടാകും. 2018 മേയ് ആദ്യവാരത്തിൽ കോഴിക്കോട് നടത്തുന്ന ൈട്രബൽ ബിനാലെയുടെ ലോഗോയും ചടങ്ങിൽ പ്രകാശിപ്പിക്കും. ആദിവാസി പണിയ വിഭാഗത്തിലെ രാജേഷ് അഞ്ചുലൻ, ലളിതകല അക്കാദമി മുൻ മെംബറും വയനാട്ടിലെ ഗോത്ര വർഗത്തിൽപ്പെട്ട എം.ആർ. രാമേഷ്, ഡൽഹി ജാമിയ മില്ലിയ്യ സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ഗോൾഡ് മെഡലിസറ്റായ ടി. ജവേദ് അസ്ലം, ശബ്നം സൈഫി എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.