മാലിന്യം ആറുമാസമായി റോഡരികിൽ

ആയഞ്ചേരി: പഞ്ചായത്തിലെ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മാലിന്യം ആറുമാസമായി റോഡരികിൽ. ആയഞ്ചേരി-തീക്കുനി റോഡിൽ വില്യാപ്പള്ളി ജങ്ഷന് സമീപമാണ് മാലിന്യം കിടക്കുന്നത്. ഇവ നീക്കംചെയ്യാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പഞ്ചായത്തി​െൻറ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽനിന്നുള്ള മാലിന്യം ശേഖരിച്ചിരുന്നു. ഇവ ലോറിയിൽ കയറ്റി മാലിന്യസംസ്കരണ യൂനിറ്റിലെത്തിക്കാനായിരുന്നു പദ്ധതി. ഇതുപ്രകാരം രണ്ടുതവണ മാലിന്യം കയറ്റി അയച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യം ബാക്കി കിടക്കുകയാണ്. ലോറി വാടകയിനത്തിൽ വീടുകളിൽനിന്ന് 100 രൂപ വീതം പിരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, വീട്ടുകാരിൽ ചിലർ പദ്ധതിയുമായി സഹകരിക്കാതായതോടെ ആയഞ്ചേരി ടൗണിലെയും പരിസരത്തെയും മാലിന്യനീക്കം മാസങ്ങളോളം തടസ്സപ്പെട്ടു. പദ്ധതിക്കെതിരെ വിമർശനമുയർന്നതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പലയിടത്തെയും മാലിന്യം നീക്കംചെയ്യുകയുണ്ടായി. എന്നാൽ, വില്യാപ്പള്ളി ജങ്ഷനിലെ മാലിന്യം നീക്കംചെയ്യാൻ നടപടിയായില്ല. കേരള ജനത ചെകുത്താനും കടലിനുമിടയിൽ -എം.എം. ഹസൻ ആയഞ്ചേരി: കേന്ദ്ര-കേരള സർക്കാറുകളുടെ പിടിപ്പുകേടുമൂലം കേരള ജനത ചെകുത്താനും കടലിനുമിടയിലായതായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. പുറമേരി മണ്ഡലം കോൺഗ്രസ് സമ്മേളനത്തി​െൻറ ഭാഗമായി ഛായാചിത്ര പതാക കൊടിമര ജാഥകളുടെ സംഗമം അരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനവും ജി.എസ്.ടി ഉൾെപ്പെടയുള്ളവയും ജനത്തെ പാപ്പരാക്കി. കേരളത്തിൽ ഭരണം പൂർണ പരാജയമാണ്. തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞവർ യുവാക്കൾക്ക് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന തൊഴിലാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. അതാണ് കണ്ണൂരിലെ കൊലപാതകത്തിലൂടെ കണ്ടത്. ജനക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവി​െൻറ മൃതദേഹം എത്തിച്ച ആശുപത്രിയിൽനിന്ന് വിളിപ്പാടകലെ മുഖ്യമന്ത്രി ഉണ്ടായിട്ടും അവിടെവരെ പോകാൻ കൂട്ടാക്കാതിരുന്നത് ക്രൂരമായി. ഇപ്പോൾ വീട്ടിലെത്തി മുതലക്കണ്ണീരൊഴുക്കുന്നതിൽ ആത്മാർഥതയില്ലെന്ന് ഹസൻ പറഞ്ഞു. കെ. സജീവൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജെയിസൺ ജോസഫ്, കടമേരി ബാലകൃഷ്ണൻ, വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, മരക്കാട്ടേരി ദാമോദരൻ, അരൂർ ഗോപാലകൃഷ്ണൻ, പി.കെ. കണാരൻ, അേമ്പ്രാളി രവി, പി. ശ്രീലത, ഉരുട്ടീൻറവിടെ അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.