വി.കെ. വിനോദിന് ജന്മനാട്ടിൽ പൗരാവലിയുടെ വൻ വരവേൽപ്

മുക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡൻറായി തിരഞ്ഞടുക്കപ്പെട്ട കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിന് ജന്മനാടായ മുക്കത്ത് നിറപ്പകിട്ടാർന്ന വൻ വരവേൽപ് നൽകി. ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന അനുമോദനച്ചടങ്ങ് ജോർജ് എം. തോമസ് എംഎൽ.എ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ വിനോദിന് ഉപഹാരം സമ്മാനിച്ചു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, ലിഡ ജേക്കബ്, സി.ടി.സി. അബ്ദുല്ല, എ.പി. മുരളീധരൻ, വി.പി. ജമീല, ടി. വിശ്വനാഥൻ, വി. കുഞ്ഞാലി, മുക്കം മുഹമ്മദ്, പി.ടി. അഗസ്റ്റിൻ, സന്തോഷ് ജോൺ, കെ. ഷാജികുമാർ, സി. രാജൻ എന്നിവർ സംസാരിച്ചു. സിനിമ നടൻ വിനോദ് കോവൂർ മുഖ്യ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.