രാജൻ അനുസ്​മരണം

കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് കക്കയം പൊലീസ് ക്യാമ്പിൽ കൊല്ലപ്പെട്ട പി. നടത്തി. സി.പി.െഎ (എം.എൽ) റെഡ് ഫ്ലാഗ് ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. 1975ലെ അടിയന്തരാവസ്ഥയെക്കാളും ഭീതിജനകമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്്. ഇന്ദിര ഗാന്ധിയുടെ കാലത്ത് പ്രഖ്യാപിത ഫാഷിസ്റ്റ് വാഴ്ചയായിരുന്നെങ്കിൽ ഇന്നത് അപ്രഖ്യാപിതമായാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപ്പു ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. ടി.വി. വിജയൻ, പി.കെ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. കെ. ശിവദാസൻ സ്വാഗതവും ബാലൻ ചക്കിട്ടപാറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.