വയനാട്​ ചുരത്തിൽ കനത്ത ഗതാഗത തടസ്സം

വൈത്തിരി: വയനാട് ചുരത്തിൽ റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നത് മൂലമുള്ള ഗതാഗത തടസ്സം രൂക്ഷമായി. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗത കുരുക്കിൽപെട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. ആംബുലൻസുകളും ബസുകളുമടക്കമുള്ള നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. ഇഴഞ്ഞിഴഞ്ഞാണ് വാഹനങ്ങൾ നീങ്ങുന്നത്. മൂന്ന് മണിക്കൂറോളം എടുത്താണ് പല വാഹനങ്ങളും ചുരം കയറിയത്. രാത്രി വൈകിയും ഗതാഗത തടസ്സം തുടരുകയാണ്. പകൽ ചെറിയ രീതിയിൽ ഗതാഗത കുരുക്കുണ്ടായിരുന്നു. ചുരത്തിലുണ്ടായ താമരശ്ശേരി പൊലീസ് പിൻവാങ്ങിയതോടെ വൈകീേട്ടാടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. നിരവധി ടിപ്പർ, ടോറസ് ലോറികളാണ് ചുരത്തിൽ നിരനിരയായി കിടക്കുന്നത്. പണി നടക്കുേമ്പാൾ വലിയ വാഹനങ്ങൾ നിരോധിക്കുമെന്ന് കലക്ടറുടെ ഉത്തരവുണ്ടെങ്കിലും അമിത ഭാരമുള്ള ചരക്കുലോറികളടക്കമുള്ള വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നത് ചുരം നവീകരണ പ്രവൃത്തിയെ ബാധിക്കുന്നു. ഇത് വലിയ ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. FRIWDL21 ചുരത്തിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.