കിനാലൂർ മാലിന്യ സംസ്​കരണ പ്ലാൻറ്​: ജനകീയ സമരസമിതിയുടെ സമര പരിപാടികൾ തൽക്കാലം മാറ്റിവെച്ചു

ബാലുശ്ശേരി: കിനാലൂർ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ കഴിഞ്ഞ 10 ദിവസത്തോളമായി ജനകീയ സമരസമിതി നടത്തിവന്നിരുന്ന പ്രത്യക്ഷ സമര പരിപാടികൾ തൽക്കാലം മാറ്റിവെക്കുന്നതായി സമരസമിതി നേതാക്കൾ അറിയിച്ചു. തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ വെള്ളിയാഴ്ച വൈകീട്ട് കിനാലൂരിലെ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാൻറ് സന്ദർശിച്ച് കെ.എസ്.െഎ.ഡി.സി ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളുമായി നടത്തിയ തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് സമര പരിപാടികൾ തൽക്കാലത്തേക്ക് മാറ്റിവെച്ചത്. തുടർന്ന് വെള്ളിയാഴ്ച രാത്രിതന്നെ ജനകീയ സമരസമിതി യോഗം ചേർന്ന് സമരപരിപാടികൾ ശനിയാഴ്ച മുതൽ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കുറുെമ്പായിൽ, എൻ.പി. രാമദാസ്, പി.കെ. നാസർ, എ.സി. ബൈജു, ആലി, പി. ഉസ്മാൻ, മുഹമ്മദ്, ഷാജി കെ. പണിക്കർ, ഷാഫി ആലാട്ട് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.