കിനാലൂർ മാലിന്യ സംസ്​കരണ പ്ലാൻറ്​ സ്​ഥലം ജില്ല കലക്​ടർ സന്ദർശിച്ചു

ബാലുശ്ശേരി: കിനാലൂർ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് നിർദിഷ്ട സ്ഥലം ജില്ല കലക്ടർ യു.വി. ജോസ് സന്ദർശിച്ചു. കലക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് കിനാലൂരിലെത്തിയത്. മാലിന്യ സംസ്കരണ പ്ലാൻറി​െൻറ സ്ഥലവും പരിസരത്തെ ജനവാസ കേന്ദ്രവും കാവും സംഘം സന്ദർശിച്ചു. മാലിന്യ സംസ്കരണ പ്ലാൻറി​െൻറ നിർമാണം നിർത്താൻ കമ്പനി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് കലക്ടർ അറിയിച്ചു. പൊലീസ് നടപടി നിർത്താൻ നിർദേശിക്കുമെന്നും ജില്ല കലക്ടർ പറഞ്ഞു. പ്ലാൻറിനെതിരെ ജനകീയ സമരസമിതി നടത്തുന്ന സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ഇസ്മായിൽ കുറുെമ്പായിൽ, എൻ.പി. രാമദാസ്, പി.കെ. നാസർ, കെ. അഹമ്മദ്കോയ, എ.സി. ബൈജു, ഷാജി കെ. പണിക്കർ, മുഹമ്മദ് മാസ്റ്റർ എന്നിവരും സംഘേത്താടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.