ശാസ്​ത്ര ദിനാചരണം

കോഴിക്കോട്: ദേശീയ ശാസ്ത്രദിനത്തി​െൻറ ഭാഗമായി മേഖല ശാസ്ത്ര കേന്ദ്രത്തിൽ നടന്ന കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഡോ. ഹോമി ചെറിയാൻ അധ്യക്ഷത വഹിച്ചു. വി.എസ്. രാമചന്ദ്രൻ, കെ.എം. സുനിൽ എന്നിവർ സംസാരിച്ചു. ഇതി​െൻറ ഭാഗമായി 'ആയിരം ദശലക്ഷം സൂര്യന്മാരിലേക്ക്' എന്ന ഡിജിറ്റൽ പ്ലാനറ്റേറിയം പ്രദർശനം പ്ലാനറ്റേറിയത്തിൽ ആരംഭിച്ചു. നക്ഷത്രങ്ങളുടെ ജനനം, തമോഗർത്തങ്ങൾ, ശ്യാമദ്രവ്യം എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രദർശനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രപഞ്ച നിഗൂഢതകളിലേക്ക് ഉൗളിയിട്ട് ഇറങ്ങുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനത്തിൽ നക്ഷത്രരാശികളെയും പരിചയപ്പെടുത്തുന്നുണ്ട്. ശസ്ത്രദിനാചരണത്തോടനുബന്ധിച്ച് വീട്ടമ്മമാർക്ക് നടത്തിയ ഏകദിന സെമിനാറിൽ 'സുഗന്ധവിളകൾ മുറ്റത്തും മട്ടുപ്പാവിലും' വിഷയത്തിൽ കേരള കാർഷിക സർവകലാശാല പ്രഫസർ ഡോ. മിനി രാജ് ക്ലാസെടുത്തു. 'ഗൃഹൈവദ്യം' എന്ന വിഷയത്തിൽ ഡോ. ജി. ധന്യ ക്ലാസെടുത്തു. 'അടുക്കളത്തോട്ടം നിർമാണവും പരിപാലനവും' വിഷയത്തിൽ അസി. ഡയറക്ടർ ഒാഫ് അഗ്രികൾചറൽ എസ്. ഷീലയും ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.