സാംക്രമിക രോഗങ്ങൾ പടരുന്നതായ പ്രചാരണം വ്യാജമെന്ന്​

സാംക്രമിക രോഗങ്ങൾ പടരുന്നതായ പ്രചാരണം വ്യാജമെന്ന് കുറ്റിക്കാട്ടൂർ: പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിൽ സാംക്രമികരോഗങ്ങൾ പടരുന്നതായുള്ള പത്രവാർത്തകൾ (മാധ്യമത്തിലല്ല) വസ്തുതകൾക്ക് നിരക്കാത്തതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതുമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മുൻകരുതലെന്നോണം അമ്പത് വീടുകളിൽ ഇൻഡോർ സ്പേസ് സ്പ്രേ ചെയ്യുകയും കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്. പെരുവയലിലും പെരുമണ്ണയിലും നേരത്തേ റിപ്പോർട്ട് െചയ്തതിനെക്കാൾ കുറവാണ് ഡെങ്കിപ്പനി കേസുകൾ. കുറ്റിക്കാട്ടൂർ പാറക്കോട്ട് താഴത്തെ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്. പെരിങ്ങളം, കായലം എന്നീ ഭാഗങ്ങളിൽനിന്ന് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.