പരിപാടികൾ ഇന്ന്

വടകര മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫിസർമാർക്കുള്ള പരിശീലനം -11.00, വടകര മണ്ഡലത്തിലെ പരിശീലനം-2.30 ചോമ്പാല കല്ലാമല ക്ഷേത്രം: പ്രതിഷ്ഠാദിന ആഘോഷം -ദീപാരാധന -6.00 റമദാൻ പ്രഭാഷണം വടകര ഇസ്ലാഹി സ​െൻറർ -12.30 വില്യാപ്പള്ളി ഇസ്ലാഹി സ​െൻറർ: അബ്ദുറഹിമാൻ മൗലവി -12.30 ആയഞ്ചേരി മസ്ജിദുൽ ജമാൽ: പ്രഭാഷണം -സുഹൈൽ കുന്നുമ്മക്കര -1.00 നടുവണ്ണൂർ റീജനൽ സഹകരണ ബാങ്ക്: യു.ഡി.എഫ് ഭരണസമിതി ചുമതലയേറ്റു നടുവണ്ണൂർ: സംഘർഷം മൂലം റിട്ടേണിങ് ഓഫിസർ നിർത്തിവെച്ച നടുവണ്ണൂർ റീജനൽ സഹകരണ ബാങ്കിൽ യു.ഡി.എഫ് ഭരണസമിതി ചുമതലയേറ്റു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് എതിരില്ലാതെയാണ് ഭരണസമിതി അധികാരത്തിൽ വരുന്നത്. ബാങ്ക് പ്രസിഡൻറായി ഡി.സി.സി ട്രഷറർ ടി. ഗണേഷ് ബാബു ചുമതലയേറ്റു. വൈസ് പ്രസിഡൻറായി പി.കെ. ഇബ്രാഹിമും ഡയറക്ടർമാരായി രമേഷ് ബാബു വയനാടൻ കണ്ടി, ഷബീർ നിടുങ്കണ്ടി, ശ്രീധരൻ മപ്പുറത്ത്, അബ്ദുൽ ഗഫൂർ പുളിയാടൻകണ്ടി, സരള നായർ ചെറുവോട്ട്, വൽസല പി. ശ്രീവത്സം കോട്ടൂർ, ഇന്ദിര കോറോത്ത് എന്നിവരെയും തെരെഞ്ഞടുത്തു. 2017 ആഗസ്റ്റ് ആറിന് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബൂത്തുകൾ ൈകയേറുകയും ബാലറ്റ് പെട്ടികൾ തകർക്കപ്പെടുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് നടത്താൻ പറ്റാത്ത സാഹചര്യത്തിൽ റിട്ടേണിങ് ഓഫിസർ തെരഞ്ഞെടുപ്പ് നിർത്തിവെക്കുകയായിരുന്നു. ഇതോടെ, നടുവണ്ണൂർ റീജനൽ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലായിരുന്നു. പതിനൊന്നായിരത്തോളം സഹകാരികളുള്ള ബാങ്കിൽ യു.ഡി.എഫ് പാനലും സി.പി.എം നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയും തമ്മിലായിരുന്നു മത്സരം. 1991 മുതൽ ബാങ്ക് ഭരണസമിതിക്ക് യു.ഡി.എഫിലാണ് നേതൃത്വം നൽകിയിരുന്നത്. ബാങ്കി​െൻറ ചരിത്രത്തിലാദ്യമായായിരുന്നു തെരെഞ്ഞടുപ്പ് നിർത്തിവെക്കുന്നതും അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാവുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.