ടോക്​ഷോയിൽ സംഘ്​പരിവാർ ബഹളം

ചാനലിനും സംവിധായകൻ അമീറിനുമെതിരെ കേസ് ചെന്നൈ: മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് തമിഴ് ന്യൂസ് ചാനലിനെതിരെയും സിനിമ സംവിധായകൻ അമീറിനെതിരെയും കോയമ്പത്തൂർ സിറ്റി പൊലീസ് കേസെടുത്തു. സ്വകാര്യ ന്യൂസ് ചാനൽ സ്വകാര്യ കോളജ് ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റൗണ്ട് ടേബ്ൾ ചർച്ചയാണ് ബി.ജെ.പി-സംഘ്പരിവാർ പ്രവർത്തകരുടെ പ്രതിഷേധം മൂലം ബഹളത്തിൽ കലാശിച്ചത്. പരിപാടിയിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കളാണ് പെങ്കടുത്തത്. 2016ൽ ഹിന്ദുമുന്നണി നേതാവായ സി. ശശികുമാറി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദർരാജ​െൻറ അഭിപ്രായത്തോട് സംവിധായകനായ അമീർ പ്രതികരിക്കവെയാണ് ബഹളമുണ്ടായത്. ബി.ജെ.പി ഉൾപ്പെടെ സംഘ്പരിവാർ സംഘടനകളുടെ അസഹിഷ്ണുതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വിവിധ കക്ഷി നേതാക്കൾ ആരോപിച്ചു. കോളജ് ഒാഡിറ്റോറിയം മാനേജരുടെ പരാതിയിലാണ് കേസെടുത്തത്. പൊലീസ് നടപടിയിൽ പത്രപ്രവർത്തക സംഘടനകൾ പ്രതിഷേധിച്ചു. അതിനിടെ, പരിപാടിയിൽ അമീറിനെ പ്രതിരോധിച്ച് സംസാരിച്ച കൊങ്കു ഇളൈഞ്ജർ പേരവൈ നേതാവ് യു. തനിയരശു എം.എൽ.എയുടെ വാഹനം ചിലർ തല്ലിത്തകർത്തു. ഇതിലും പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.