നടുവണ്ണൂർ ടൗൺ-എടവനപ്പുറത്ത് കൈത്തോട്: ഓടയിലെ വെള്ളം നടപ്പാതയിൽ പരന്നൊഴുകുന്നു

നടുവണ്ണൂർ: ഓടയിലെ വെള്ളം നടപ്പാതയിൽ പരന്നൊഴുകുന്നു. നടുവണ്ണൂർ ടൗൺ-എടവനപ്പുറത്ത് കൈത്തോടിലെ വെള്ളം നടപ്പാതയിൽ പരന്നൊഴുകുന്നു. ഓടയിലെ വെള്ളവും എത്തുന്നത് ഈ കൈത്തോട്ടിലേക്കാണ്. കൈത്തോട് മാലിന്യനിക്ഷേപത്തി​െൻറയും കേന്ദ്രമാകുന്നു. മാലിന്യം നിക്ഷേപിക്കരുത് എന്നെഴുതിയ ബോർഡിന് താഴെതന്നെയാണ് മാലിന്യ നിക്ഷേപം. പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യവും ഇവിടെ തള്ളുന്നു. മണ്ണും മാലിന്യവുമടിഞ്ഞ് തോട് ഫുട്പാത്തിന് തുല്യമായി ഉയർന്ന നിലയിലാണ്. മഴ പെയ്തതോടെ കൈത്തോടിലെ മലിനജലം ഫുട്പാത്തിൽ പരന്നൊഴുകുകയാണ്. തോട്ടിലെ മണ്ണ് നീക്കം ചെയ്ത് തോടിന് ആഴം കൂട്ടണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. ഇത് ചെയ്യാത്തതോടെ ഫൂട്പാത്തും വെള്ളത്തിനടിയിലായി. വല്ലോറമലയിൽനിന്നു തുടങ്ങുന്ന കൈത്തോട് നടുവണ്ണൂർ അങ്ങാടിയിലൂടെ ചേത്തക്കോട്ട് താഴെയാണ് എത്തുന്നത്. നടുവണ്ണൂർ അങ്ങാടിയിൽ കൈത്തോടിന് സ്ലാബ് ഇട്ടിട്ടുണ്ട്. എന്നാൽ, കോപ്ലക്സ് കഴിഞ്ഞതിനുശേഷം കൈത്തോട് മാലിന്യ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെനിന്ന് 200 മീറ്ററോളം സ്ലാബ് ഇിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും അല്ലാത്ത മാലിന്യങ്ങളും നിക്ഷേപിക്കുന്ന ഇടമാവുകയാണ് ഇവിടം. മഴക്കാലത്ത് ഈ മാലിന്യങ്ങളെല്ലാം ഒഴുകി ശുദ്ധജലസ്രോതസ്സുകളിലേക്കാണ് എത്തുന്നത്. ഇത് പൊതുജനാരോഗ്യത്തിനും ഭീഷണിയാവുന്നു. കിണറുകളിലെ ജലവും മലിനപ്പെടുന്നു. ഈ ഫുട്പാത്തിനെ ബന്ധിപ്പിച്ച് കൈത്തോടിന് മുകളിൽ സ്ലാബ് ഇട്ടാൽ കൈത്തോടിനെ സംരക്ഷിക്കാനും അതേപോലെതന്നെ ഈ ഭാഗത്തേക്കുള്ള ഗതാഗത സൗകര്യവും ഉണ്ടാക്കാൻ സാധിക്കും. വെള്ളപ്പാലൻ കണ്ടിമുക്കു വരെ സുഗമമായി യാത്രചെയ്യാനും സാധിക്കും. നിരവധി ആളുകളാണ് ഈ നടപ്പാത ആശ്രയിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ നിരവധി വിദ്യാർഥികളും ഈ മലിനജലം തുഴഞ്ഞ് യാത്രചെയ്യേണ്ട അവസ്ഥയിലാണ്. രാജ്യസഭ സീറ്റ് തീരുമാനം പുനഃപരിശോധിക്കണം -യൂത്ത് കോൺഗ്രസ് മേപ്പയൂർ: ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിനു നൽകാനുള്ള തീരുമാനത്തിൽനിന്നു കോൺഗ്രസ് നേതൃത്വം പിന്മാറണമെന്ന് നരക്കോട് യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജിതിൻ അശോകൻ അധ്യക്ഷത വഹിച്ചു. എൻ.കെ. ജയകൃഷണൻ, പി. ബോബൻ, എ.കെ. സുനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.